ശ്രീ നരേന്ദ്ര മോഡിയെ പോലും തോല്‍പ്പിക്കുമെന്നാണ് വീരകാഹളം മുഴക്കിയത്, തരൂരിന് എല്‍കെജി ലെവല്‍ പക്വത പോലുമില്ല, തുറന്നടിച്ച് കൃഷ്ണകുമാര്‍

148

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കള്‍ക്ക് എതിരെ അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ പോലും മക്കള്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.

Also Read: എന്റെ പേര് മാറ്റുന്നു, കാരണം മമ്മൂക്ക, തുറന്നുപറഞ്ഞ് വിന്‍സി അലോഷ്യസ്, പുതിയ പേര് വെളിപ്പെടുത്തി താരം

തന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം ചുട്ടമറുപടിയുമായി കൃഷ്ണകുമാര്‍ രംഗത്തെത്താറുണ്ട്. സാമൂഹ്യപരമായ വിഷയങ്ങളില്‍ താരം തന്റെ നിലപാടും വ്യക്തമാക്കാറുണ്ട്. മുമ്പൊരിക്കല്‍ ശശി തരൂരിന്റെ പ്രസ്താവനക്ക് കൃഷ്ണകുമാര്‍ പോസ്റ്റ് ചെയ്ത മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് നിന്നുതന്നെ മത്സരിക്കുമെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ സീറ്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്‍ക്കെങ്കിലും വിട്ടുനല്‍കാമെന്ന് സത്യത്തില്‍ താന്‍ വിചാരിച്ചിരുന്നുവെന്നും എന്നാല്‍ സാഹചര്യം കാണുമ്പോള്‍ മനസ്സ് മാറിയതെന്നും ദേശീയ തലത്തിലും ഭരണമാറ്റം വരണമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

എംപി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ് ശശി തരൂര്‍ എന്നായിരുന്നു ഇതില്‍ കൃഷ്ണ കുമാറിന്റെ പ്രതികരണം. തിരുവനന്തപുരത്തെ ജനങ്ങളിലുണ്ടായിട്ടുള്ള അതൃപ്തിയും അമര്‍ഷവും വഴിതിരിച്ചുവിടാനുള്ള പുതിയ അടവാണ് ഈ വീരവാദമെന്നും ശ്രീ നരേന്ദ്ര മോഡിയെ പോലും തോല്‍പ്പിക്കുമെന്ന് പറഞ്ഞ തരൂരിന്റെ പ്രസ്താവനക്ക് എല്‍കെജി ലെവല്‍ പക്വത പോലുമില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Advertisement