നിങ്ങള്‍ ലെസ്ബിയന്‍സ് ആണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്; വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പത്തെ കുറിച്ച് മനസ് തുറന്ന് കൃഷ്ണ പ്രഭ

465

സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി കൃഷ്ണപ്രഭ. മികച്ച അഭിനേത്രി എന്നതിന് പുറകേ ഒരു പ്രൊഫഷണല്‍ നര്‍ത്തകി കൂടിയാണ് താരം.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രഭ അഭിനയ രംഗത്ത് എത്തുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ താരം കൂടുതല്‍ ശ്രദ്ധേയയായി. ജീത്തു ജോസഫിന്റെ തന്നെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2ല്‍ വളരെ കുറച്ച് മാത്രം സീനുകളില്‍ അഭിനയിച്ച് ഗംഭീര പ്രകടനം കാഴ്ചവച്ചു. മനോജ് ഗിന്നസിന്റെ കൊച്ചിന്‍ നവോദയ ട്രൂപ്പില്‍ കൃഷ്ണപ്രഭ നര്‍ത്തകിയായി. പിന്നീടാണ് മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തുന്നത്.

Advertisements

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം ഇന്‍സ്റ്റഗ്രാം റീല്‍സുകളിലലും നിറഞ്ഞു നില്‍ക്കുകയാണ്. കൃഷ്ണ പ്രഭയും സുഹൃത്ത് സുനിതയും ചേര്‍ന്നുള്ള ഡാന്‍സ് റീലുകള്‍ക്ക് ലക്ഷണക്കണക്കിന് ആരാധകരാണുള്ളത്. ഒരേ കോസ്റ്റ്യൂം ധരിച്ചുകൊണ്ടുള്ള ഇരുവരുടേയും ഡാന്‍സിന് വലിയ കയ്യടിയാണ് ലഭിക്കാറുള്ളത്.

ALSO READ- ഗര്‍ഭിണി ആയിരിക്കുമ്പോഴേ തോന്നി പെണ്‍കുഞ്ഞായിരിക്കും എന്ന്; വേദ എന്ന പേര് ഉരുവിട്ടുകൊണ്ടിരുന്നു; ആഗ്രഹിച്ച് കിട്ടിയ മകളെ കുറിച്ച് സരിത ജയസൂര്യ

ഇവരുടെ വീഡിയോയ്ക്ക് നിരവധി അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും ചില നെഗറ്റീവ് കമന്റ്‌സുകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ടെന്ന് പറയുകയാണ് കൃഷ്ണപ്രഭ.പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു കൃഷ്ണ പ്രഭ വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞത്. ലോക്ക്ഡൗണിന്റെ സമയത്താണ് ഞങ്ങള്‍ ആദ്യം ഡാന്‍സ് ചെയ്യുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ആ ഫ്ളോറില്‍ ഒന്നും നടക്കുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് കാണിക്കാന്‍ ഞാനും എന്റെ ഡാന്‍സ് സ്‌കൂളിലെ കൊറിയോഗ്രാഫര്‍ സുനിത റാവും ചേര്‍ന്ന് ഷൂട്ട് ചെയ്തിട്ടതായിരുന്നു.

യാദൃശ്ചികമായി അന്ന് ഞങ്ങള്‍ ഇട്ടത് ഒരേ കളര്‍ ഡ്രസ് ആയി. അതിന് മില്യണ്‍സ് വീഡിയോ വന്നു. ഇത് കൊള്ളാമല്ലോ എന്ന് തോന്നി. ഇപ്പോള്‍ ഞങ്ങള്‍ അറിയപ്പെടുന്നത് റീല്‍സ് സിസ്റ്റേഴ്സ് എന്ന പേരിലാണെന്നും കൃഷ്ണ പ്രഭ പറയുന്നു. ഇതിനിടെ കടപ്പുറത്ത് വച്ചെടുത്ത വീഡിയോ വൈറലായതിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ നല്ല വശവുമുണ്ട് മോശം വശവുമുണ്ട്. ഞങ്ങള്‍ അത് കുറേ അനുഭവിച്ചതാണ്. ഞങ്ങളോട് എല്ലാവരും ചോദിക്കും നിങ്ങള്‍ ഇരട്ടകളാണോ സഹോദരിമാരാണോ എന്നൊക്കെ. ഈ വീഡിയോ വന്നപ്പോള്‍ കുറേ കമന്റ്സ് വന്നത് നിങ്ങള്‍ ലെസ്ബിയന്‍സ് ആണോ എന്നായിരുന്നു. ഒരുപാട് പേര്‍ സുനിത ചേച്ചിയ്ക്ക് മെസേജ് അയച്ചു. നിങ്ങള്‍ ലെസ്ബിയന്‍സ് ആണല്ലേ എന്ന് പറഞ്ഞ് എന്നും കൃഷ്ണ പ്രഭ മറുപടി നല്‍കുന്നു.

ALSO READ- ഒന്നാമതുള്ള അബിയെ വെട്ടിച്ചാണ് അഞ്ചാമതൊക്കെ ഉള്ള ദിലീപ് ഒന്നാം സ്ഥാനത്തെത്തിയത്; നടന്റെ കരിയറില്‍ സംഭവിച്ചതിങ്ങനെ എന്ന് മിമിക്രി താരം പറയുന്നു

എന്താണ് ആളുകള്‍ അങ്ങനെ ചിന്തിക്കുന്നതെന്ന് അറിയില്ല. പണ്ടൊക്കെ ഒരാണും പെണ്ണും സംസാരിക്കുമ്പോഴായിരുന്നു ഓ ഇവര്‍ തമ്മില്‍ എന്തോ ഉണ്ടല്ലോ എന്ന സംസാരം. ഇപ്പോള്‍ ആണും ആണും സംസാരിക്കാന്‍ പാടില്ല, പെണ്ണും പെണ്ണും സംസാരിക്കാന്‍ പാടില്ല. പിന്നെ നമ്മള്‍ ആരോടാണ് സംസാരിക്കേണ്ടത്? എന്ന് കൃഷ്ണ പ്രഭ ചോദിക്കുന്നു.

ഏതെങ്കിലും സെലിബ്രിറ്റിയുടെ പേജില്‍ കയറി ചൊറിഞ്ഞാല്‍ തിരിച്ച് മറുപടി പറയും. അങ്ങനെ കയറി ഫെയ്സ് ആകാം എന്ന് കരുതിയാണ പലരും കമന്റ്് ചെയ്യുന്നത്. നമ്മള്‍ കഷ്ടപ്പെട്ടാണ് റീല്‍സ് ചെയ്യുന്നത്. അതുപോലെ കഷ്ടപ്പെട്ടു തന്നെ നിങ്ങളും സ്റ്റാര്‍ ആയിക്കോളൂ. ഒരാളെ ചൊറിഞ്ഞ് അതുവഴി സ്റ്റാര്‍ ആകാന്‍ നോക്കരുതെന്ന് കൃഷ്ണ പറയുന്നു.

തന്റെ വിവാഹത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വിവാഹം ഇപ്പോള്‍ ഇല്ല. ആരേയും കണ്ടൊന്നും വച്ചിട്ടില്ല. ഒരു സങ്കല്‍പ്പവുമില്ല. സിംഗിള്‍ ആയിട്ട് നില്‍ക്കണം എന്നാണ് സങ്കല്‍പ്പം. ആഗ്രഹിച്ചു വന്ന ഫീല്‍ഡാണ് ഇതില്‍ തന്നെ നില്‍ക്കണം എന്നാണ്. സ്നേഹിച്ചിട്ടുണ്ട്, അവിടെ നിന്നും പണിയും കിട്ടിയിട്ടുണ്ട്. തേപ്പ് എന്ന് പറയാന്‍ പറ്റില്ല. കംഫര്‍ട്ടബിള്‍ ആകാന്‍ പറ്റാത്തൊരു സാഹചര്യത്തില്‍ പിരിഞ്ഞതാണ്. ഞാന്‍ കമ്മിറ്റ്മെന്റുകളുടെ കാര്യത്തില്‍ അത്ര കംഫര്‍ട്ടബിള്‍ അല്ലെന്നാണ് താരം പറയുന്നത്.

Advertisement