ഇനി ഒരിക്കലും ഒരു കലാകാരനും ഇതുപോലെയൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല; കൃഷ്ണ പ്രഭ

62

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ നിരവധി പേരാണ് പ്രതികരിച്ച് രംഗത്ത് എത്തുന്നത്. സംഭവത്തില്‍ പ്രിന്‍സിപ്പളിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ നടി കൃഷ്ണ പ്രഭ പ്രതികരിച്ചിരിക്കുകയാണ്. 

വേദിയില്‍ അപമാനിക്കപ്പെട്ട് ഇറങ്ങി പോകുക എന്നതിനേക്കാള്‍ വലിയൊരു വേദന ഒരു കലാകാരനോ കലാകാരിക്കോ ഇല്ല എന്നാണ് നടി കൃഷ്ണ പ്രഭ പറയുന്നത്. ഇനി ഒരിക്കലും ഒരുകലാകാരന് ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും നടി പറയുന്നു.

Advertisements

‘വേദിയില്‍ നിന്ന് അപമാനിക്കപ്പെട്ട് ഇറങ്ങി പോകുക എന്നതിനേക്കാള്‍ വലിയയൊരു വേദന ഒരു കലാകാരനോ കലാകാരിക്കോ വേറെയില്ല. പാടിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് മൈക്ക് വാങ്ങിക്കുക, പാടരുതെന്ന് പറയുക! വലിയ പഠിപ്പും, ഉയര്‍ന്ന പ്രിന്‍സിപ്പല്‍ തസ്തികയുമൊക്കെ ഉണ്ടായിട്ടും വിവേകം ഇല്ലെങ്കില്‍ പിന്നെ എന്ത് പറഞ്ഞിട്ട് എന്താ കാര്യം.. വളരെ മോശമായി പോയി മാഡം!

ജാസി ചേട്ടന് പിന്തുണ.. ഇനി ഒരിക്കലും ഒരു കലാകാരനും ഇതുപോലെയൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല..’, എന്നാണ് കൃഷ്ണ പ്രഭ കുറിച്ചത്.

 

 

 

Advertisement