‘ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കില്‍ നല്ല തന്തയ്ക്ക് പിറക്കണം’; സുരേഷ് ഗോപിക്ക് ഉറച്ച പിന്തുണയുമായി കൃഷ്ണകുമാര്‍

2770

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വന്‍ വിവാദത്തിലേക്ക് എത്തിയത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

അതേസമയം, സുരേഷ് ഗോപിക്ക് ഈ വിഷയത്തില്‍ പിന്തുണയനും നാനാതുറയില്‍ നിന്നും ലഭിക്കുകയാണ്. സുരേഷ് ഗോപിയുടേത് അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെ ഒരു പിതാവിന്റെ വാത്സല്യമാണ് എന്നാണ് പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

Advertisements

ALSO READ-ആ സീന്‍ അത്രയ്ക്കും ഹിറ്റായിട്ട് പോലും പിന്നീട് ഒരു സിനിമയിലേക്കും എന്നെ വിളിച്ചില്ല; അമൃതം ഗോപിനാഥ് പറയുന്നു

ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ‘തെറ്റ് പറയാന്‍ പറ്റില്ല, ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കില്‍ നല്ല തന്തയ്ക്ക് പിറക്കണം’- എന്നാണ് കൃഷ്ണകുമാര്‍ സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച പോസ്റ്റില്‍ പറയുന്നത്.

ഈ പോസ്റ്റിന് നിരവധി പേരാണ് പിന്തുണ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനിടെ, സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും നടപടി മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തക പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആ ക്ര മണത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാധ്യമപ്രവര്‍ത്തകയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ചാനല്‍ അറിയിച്ചു.
ALSO READ-ഒടുവിൽ പ്രണയം വെളിപ്പെടുത്തി മാളവിക ജയറാം, കാമുകൻ ആരെന്ന് അറിയുമോ

ഈ വിഷയം വിവാദമായതോടെ തന്നെ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്ത് ത്തെിയിരുന്നു. താന്‍ വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്.

മനസ്സില്‍ പുഴുവരിച്ചവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കും. ആ മനുഷ്യന്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പത്രപ്രവര്‍ത്തകയുടെ തോളത്ത് ഒരു മകളോടെന്ന പോലെ കൈവെച്ചാല്‍ ആഭാസമാണെങ്കില്‍ കേരളത്തിലെ കപട പുരോഗമന വാദികളുടെ കുടുംബത്തില്‍ അച്ഛന്‍ മകളെ സ്നേഹത്തോടെ സ്പര്‍ശിക്കുന്നില്ലെന്ന് വേണം കരുതാനെന്നും നടിയും അഭിഭാഷകയുമായ മഞ്ജുവാണി ഭാഗ്യരത്നം പറഞ്ഞിരുന്നു

Advertisement