നെഞ്ചുവേദനയെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കാര്യമാക്കിയില്ല, ചിരിച്ചോണ്ടാണ് ഇസിജി എടുക്കാന്‍ പോയത്, പിന്നീട് ഡോക്ടര്‍മാര്‍ വന്ന് ജീവന്‍ രക്ഷിക്കാനായില്ലെന്ന് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി, കോട്ടയം പ്രദീപിന്റെ മരണത്തെ കുറിച്ച് കുടുംബം പറയുന്നു

156

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരങ്ങളില്‍ ഒരാളായിരുന്നു കോട്ടയം പ്രദീപ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ എത്തിയ കോട്ടയം പ്രദീപ് ആദ്യം അഭിനയിച്ചത് 2001ല്‍ ഐവി ശശി സംവിധാനം ചെയ്ത ഈ നാടു ഇന്നലെ വരെ എന്ന സിനിമയിലായിരുന്നു. ഒരു എല്‍ഐസി ജീവനക്കാരനായിരുന്നു പ്രദീപ്.

Advertisements

സിനിമയോടുള്ള തന്റെ അടങ്ങാത്ത ഇഷ്ടം കൊണ്ടാണ് ചെറിയ വേഷങ്ങള്‍ ചെയ്തെങ്കിലും തന്റെ ഇഷ്ട മേഖലയിലേക്ക് എത്തിയത്. ആട് ഒരു ഭീകര ജീവിയാണ്, അമര്‍ അക്ബര്‍ അന്തോണി, ടു ഹരിഹര്‍ നഗര്‍,ഒരു വടക്കന്‍ സെല്‍ഫി,കുഞ്ഞി രാമായണം, ലൈഫ് ഓഫ് ജോസൂട്ടി,വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍,കട്ടപ്പനയിലെ ഋതിക് റോഷന്‍, അടി കപ്യാരെ കൂട്ടമണി, ആറാട്ട് തുടങ്ങിയ സിനിമയിലെല്ലാം അഭിനയിച്ചു.

Also Read:എന്റെ ശബ്ദം കേട്ടാലെ ദുബായിയിലുള്ളവര്‍ എഴുന്നേല്‍ക്കൂ എന്ന് നൈല ഉഷ, വിജയരാഘവന്‍ കൊടുത്ത തഗ്ഗ് മറുപടി കേട്ടോ, ചിരിച്ചുമറിഞ്ഞ് ആന്റണി താരങ്ങള്‍

സിനിമയില്‍ നിറസാന്നിധ്യമായി മാറിയ കോട്ടയം പ്രദീപിന്റെ വിയോഗം മലയാളി സിനിമാപ്രേമികളെയും സിനിമാലോകത്തെയും ഒന്നടങ്കം തളര്‍ത്തിയിരുന്നു. ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് 2022 ഫെബ്രുവരിയായിലാണ് അദ്ദേഹം അന്തരിച്ചത്.

ഇപ്പോഴിതാ കോട്ടയം പ്രദീപിനെ കുറിച്ച് ഭാര്യയും മക്കളും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ അച്ഛന്‍ പ്രിയപ്പെട്ട പ്രദീപേട്ടന്‍ കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഭാര്യയും മക്കളും പറയുന്നു. മകളുടെ കല്യാണത്തിനുള്ള സ്വര്‍ണ്ണമെല്ലാമെടുത്ത് ആ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം.

Also Read:പത്ത്‌രൂപയുടെ സഹായം ചെയ്ത് പതിനായിരം നോട്ടീസ് അടിക്കുന്നവരുടെ നാടാണിത്, അതിനിടയ്ക്ക് മമ്മൂക്ക വിസ്മയമായി മാറുന്നത് ഇങ്ങനെയാണ്, ഒരു നടനേക്കാള്‍ വലിയ മനുഷ്യസ്‌നേഹി, വൈറലായി കുറിപ്പ്

ഡബ്ബിങ്ങിന് പോകുന്നതിന് മുമ്പായിരുന്നു നെഞ്ചുവേദന തോന്നിയത്. ആരോഗ്യ കാര്യത്തിലൊക്കെ വളരെ ശ്രദ്ധാലുവായ അദ്ദേഹം തങ്ങളോട് നെഞ്ചുവേദന എന്ന് പറഞ്ഞപ്പോള്‍ വലിയ കാര്യമാക്കിയില്ലെന്നും ഇസിജി എടുക്കാന്‍ പോയപ്പോള്‍ ചിരിച്ചോണ്ടാണ് അദ്ദേഹം പോയതെന്നും ഭാര്യ പറയുന്നു.

പിന്നീട് ഡോക്ടര്‍മാര്‍ വന്ന് നമ്മള്‍ക്ക് രക്ഷിക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹം പോയപ്പോള്‍ വലിയ ശൂന്യതയായിരുന്നു തങ്ങളില്‍ ഉണ്ടായതെന്നും കുടുംബം പറയുന്നു.

Advertisement