മലയാള സിനിമാപ്രേമികളുടെ ഇഷ്ട നടന്മാരില്‍ ഒരാളാണ് കോട്ടയം നസീര്‍. മിമിക്രിയിലൂടെയായിരുന്നു താരം സിനിമയിലെത്തിയത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ റോഷാക്കില്‍ നസീര്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.
സാധാരണ കോമഡി റോളുകള്‍ ചെയ്തിരുന്ന നസീറിന് കിട്ടിയ കരിയറിലെ തന്നെ ബെസ്റ്റ് കഥാപാത്രങ്ങളിലൊന്നായിരുന്നു റോഷാക്കിലേത്. വളരെ മികച്ച അഭിനയമാണ് ചിത്രത്തില്‍ താരം കാഴ്ച വെച്ചത്.
തനിക്ക് കോമഡി വേഷങ്ങള്‍ മാത്രമല്ല, നല്ല ക്യാരക്ടര്‍ റോളുകളും ചെയ്യാന്‍ കഴിയുമെന്ന് താരം തെളിച്ചു. റോഷാക്കിലെ അഭിനയത്തിന് ചിത്രത്തിന് നിര്‍മ്മാതാവം കൂടിയായ മമ്മൂട്ടിയില്‍ നിന്നും ലഭിച്ച നല്ല വാക്കുകളെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ നസീര്‍.
Also Read: കാജോൾ എന്റെ ബന്ധുവായി വരുന്ന പേടിയിലാണ് ഞാൻ; കരൺ ജോഹറിന് മറുപടിയുമായി ഷാരുഖ്ഖാൻ
സ്ഥിരമായി സിനിമയില്‍ നമ്മളെ കാണുന്ന ഒരു മുഖമുണ്ടാവും, അത് മാറ്റി മറ്റൊരു കഥാപാത്രം ചെയ്യുമ്പോഴാണ് അതും ചെയ്യാനാവുമെന്ന് തെളിയിക്കാനായി അവസരം കിട്ടുന്നതെന്നും എന്നാല്‍ പലപ്പോഴും ഇതിന് സാധ്യത കുറവാണെന്നും കോട്ടയം നസീര്‍ പറയുന്നു.
ഇത് വിജയിച്ചാല്‍ പിന്നെ അതിന്റെ ചുവട് പിടിച്ച് കഥാപാത്രങ്ങള്‍ വരും. എല്ലാവരുടെയും കാര്യംഇങ്ങനെയാണെന്നും ഷാജോണിനും ഇങ്ങനെ തന്നെയായിരുന്നുവെന്നും ദൃശ്യത്തിലെ അദ്ദേഹത്തിന്റെ പോലീസ് വേഷമാണ് കരിയറില്‍ തന്നെ മാറ്റമുണ്ടാക്കിയതെന്നും കോട്ടയം നസീര്‍ പറഞ്ഞു.
താനും അങ്ങനെയൊരു വേഷം പ്രതീക്ഷിച്ചിരുന്നു. റോഷാക്കില്‍ തനിക്ക് അത് കിട്ടിയെന്നും അഭിനയം കണ്ട് മമ്മൂട്ടി തന്നെ അഭിനന്ദിച്ചിരുന്നുവെന്നും ഈ വേഷം തനിക്ക് കിട്ടിയപ്പോള്‍ മമ്മൂക്ക തന്നോട് പറഞ്ഞത് ഇത് നിസാമിന്റെ തീരുമാനമായിരുന്നുവെന്നും നസീര്‍ ചെയ്താല്‍ നന്നാവുമോയെന്ന് തനിക്കും സംശയമുണ്ടായിരുന്നുവെന്നാണെന്നും താരം പറയുന്നു.
താന്‍ നന്നായി ചെയ്തുവെന്ന് അവസാനം മമ്മൂക്ക തന്നെ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ മമ്മൂക്ക തന്നോട് ചോദിച്ചത് വേറെ ഏത് കഥാപാത്രം കിട്ടിയാല്‍ നന്നായി ചെയ്യുമെന്ന്. താന്‍ പറഞ്ഞു ലൂക്കിന്റേതെന്ന്. ആ ചോദ്യം തിരിച്ച് മമ്മൂക്കയോട് ചോദിച്ചപ്പോള്‍ ലൂക്ക് അല്ലെങ്കില്‍ തന്റെ കഥാപാത്രം എന്നായിരുന്നു പറഞ്ഞതെന്നും തനിക്ക് വലിയൊരു അംഗീകാരമായിരുന്നു അതെന്നും താരം പറയുന്നു.