മെഗാസ്റ്റാര്‍ മമ്മൂട്ടി മാസും കോമഡിയും കൂട്ടിയിണക്കി കാല്‍നൂറ്റാണ്ടിനു മുമ്പ് ആടിത്തിമിര്‍ത്ത കോട്ടയം കുഞ്ഞച്ചന് വീണ്ടുമെത്തുകയാണ്.
ആട് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഏറക്കുറേ പൂര്‍ത്തിയായി.
Advertisements
ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന ചിത്രം 2019 അവസാനത്തോടെ മാത്രമേ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ.
മുട്ടത്തുവര്‍ക്കി കഥകളുടെ ശൈലിയില്‍ ഡെന്നീസ് ജോസഫ് തിരക്കഥയൊരുക്കി സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്.
രണ്ടാം ഭാഗം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ചില എതിര്‍പ്പുകള്‍ ആദ്യ ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയെങ്കിലും ഇപ്പോള്‍ അതെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ട്.
Advertisement