മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയൽ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജിൽ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ ഇതിവൃത്തം. അൻഷിതയാണ് സൂര്യ കൈമൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബംഗാളി സീരിയൽ ആയ മോഹറിന്റെ ഔദ്യോഗിക റീമേക്ക് ആണ് കൂടെവിടെ. അൻഷിതയ്ക്കൊപ്പം ബിബിൻ ജോസ്, ശ്രീധന്യ, നിഷ മാത്യൂ, മാൻവി, കെച്ചുണ്ണി പ്രകാശ്, ചിലങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ നടൻ കൃഷ്ണ കുമാറും സീരിയലിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് നടൻ സീരിയലിൽ നിന്ന് പിൻമാറുകയായിരുന്നു.
ALSO READ
ബേബി ഷവറിനിടെ ആതിര മാധവിന് കിട്ടിയ കിടിലൻ സർപ്രൈസ് ; ശരിയ്ക്കും ഞെട്ടിയെന്ന് താരം : വൈറലായി വീഡിയോ!
സീരിയലിൽ സജീവമായി നിൽക്കുമ്പോഴാണ് നടൻ പെട്ടെന്ന് അപ്രത്യക്ഷമാവുന്നത്. ഇത് പ്രേക്ഷകരിൽ ഏറെ നിരാശസൃഷ്ടിച്ചിരുന്നു ആദിത്യൻ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം കൃഷ്ണകുമാർ അഭിനയിച്ച പരമ്പരയായിരുന്നു കൂടെവിടെ.
തുടക്കത്തിൽ നടനോ കൂടെവിടെ ടീമോ പിൻമാറ്റത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. പിന്നീട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് താൻ സീരിയൽ വിട്ട കാര്യം കൃഷ്ണകുമാർ അറിയിച്ചത് നടനെ തിരികെ കൊണ്ട് വരണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. കൃഷ്ണകുമാർ സീരിയലിൽ നിന്ന് മാറിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ ആദിസാർ പരമ്പരയിൽ എത്തിയിരിക്കുകയാണ്. പുതിയ പ്രെമോ വീഡിയോയിലാണ് പുതിയ താരത്തിന്റെ എൻട്രി കാണിച്ചിരിക്കുന്നത്.
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനിൽ മോഹൻ. കഴിഞ്ഞ കുറച്ച് നാളുകളായി സീരിയലിൽ നിന്ന് മാറി നിൽക്കുകയായിരുന്നു താരം. ഒരു കാലാത്ത് മലയാള പരമ്പരകളിലെ സ്ഥിരം നായകസാന്നിധ്യമായിരുന്നു. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് താരം. പുതിയ ആദി സാറിനെ ഇര കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. കൂടാതെ എല്ലാവിധ ആശംസയും നേരുന്നുണ്ട്. പുതിയ പ്രെമോ വീഡിയോയിലാണ് നടന്റെ എൻട്രി കാണിച്ചിരിക്കുന്നത്. വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
പഴയ കൂടെവിടെ തിരിച്ചു കിട്ടിയ ഫീൽ. പുതിയ ആദി സാറിന് എല്ലാവിധ ആശംസകൾ, കൂടെവിടെ ആ പഴയ ട്രാക്കിൽ വന്നിരിക്കുന്നു എല്ലാം ഗല ഫാൻസും ഇത് ആഘോഷിക്കു ആൗ േപഴയ ആദി സർ മതിയായിരുന്നു Missing ????Anyway All the best KE Team & New Aadi Sir, കാണാൻ പോകുന്ന പൂരം പറഞ്ഞ് തരണോ കണ്ടറിയുന്നതല്ലെ നല്ലത് ‘എന്റെ ഋഷി സാറെ നിങ്ങള് തകർക്ക് ഇനി ആദി – അദിതി – ഋഷി – സൂര്യ സൂപ്പർ എപ്പിസോഡിനായി കട്ട വെയിറ്റിംഗ് എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. രണ്ടാഴ്ചകൊണ്ട് പഴയ കൂടെവിടെ സീരിയൽ ഇതിൽ നിന്ന് പിരിഞ്ഞു പോയ SP സൂരജ് സാർ പുതിയ ആദി സാർ എന്ന് കഥാപാത്രങ്ങളെ കൊണ്ടുവന്ന പുതിയ മാമന് ഒരു സല്യൂട്ട്?????? പുതിയ ആദി സാറിന് നമസ്‌കാരം.ഈ ആദി സർ ഉം സുന്ദരൻ ആണ് കേട്ടോ?? Congratulation Anil Mohon Sir, Do ur best ആദി സർ എന്ന കഥാപാത്രത്തെ കുറിച്ച മനസിലാക്കാൻ ഏറ്റവും നല്ല വഴി ആ പഴയ എപ്പിസോഡ് കണ്ടു നോക്കാനും പറയുന്നുണ്ട്.
പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് സീരിയലിൽ നിന്ന് പിൻമാറാനുള്ള കാരണം വെളിപ്പെടുത്തി കൃഷ്ണകുമാർ രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.”ആദിയും ഞാനും’.. നമസ്‌കാരം… എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു.. അടുത്തിടെ ആയി യാത്രകൾ ആയിരുന്നു.. യാത്രയിലുടനീളം ലതരം ആളുകളെ കണ്ടു മുട്ടി. ഇടയ്ക്കു മലയാളികളെയും. അവർ ആദ്യം ചോദിക്കുന്നത് എന്നെയും, എന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ ആണ്.. ചിലർ ഭാര്യയെ പറ്റി, മറ്റു ചിലർ മക്കളെ പറ്റി. ചുരുക്കം ചിലർ സീരിയൽ വിശേഷവും. സ്വഭാവികമായും നമ്മുടേതായ സീരിയൽ അല്ലെങ്കിൽ സിനിമ ആ സമയത്തു ടീവിയിൽ പോകുമ്പോൾ അതിൽ എന്നെ ഇഷ്ടപെട്ടാൽ, ആ കഥാപാത്രത്തെ സ്‌നേഹിച്ചാൽ, അതിനെ പറ്റിയാവും ചോദ്യങ്ങൾ”.
ഇപ്പോൾ ‘കൂടെവിടെ’ എന്ന സീരിയലിലെ ‘ആദി’ എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടതുകൊണ്ടാവാം ‘ആദി സാറിന്റെ ‘ വിശേഷങ്ങൾ ചോദിക്കാറുണ്ട്. നാല് മാസമായി ‘കൂടെവിടെ’യിൽ അഭിനയിച്ചിട്ടു. അതിനാൽ ഇപ്പോൾ ഉള്ള എപ്പിസോഡുകളിൽ ‘ആദി സാർ’ ഇല്ല. ഓർമ്മ ശെരിയാണെങ്കിൽ ഇലക്ഷൻ റിസൾട്ടിനു ശേഷം ഏപ്രിലിൽ ആണ് അവസാനമായി ഇതിൽ അഭിനയിച്ചത്. അന്ന് എന്തോ കാരണം പറഞ്ഞു ബനാറസിലേക്ക് ‘ആദി സാറി’നെ കയറ്റി വിട്ടു. പിന്നെ തിരിച്ചു വന്നിട്ടില്ല. കോവിഡ് കാലമാണ്, അവിടെ എങ്ങാനും വെച്ച് കോവിഡ് പിടിച്ചു മരിച്ചിരിക്കാനും സാധ്യതയുണ്ട്. പ്രോട്ടോകോൾ പ്രകാരം സംസ്‌കാരം അവിടെ നടന്നും കാണാം. അടുത്തിടെ അറിയാൻ കഴിഞ്ഞു ഇതിന്റെ എഴുത്തുകാരനും മാറിയതായി.
ALSO READ
”32 കൊല്ലമായി ക്യാമറക്ക് മുന്നിൽ വന്നിട്ട്. കലാരംഗത്തേക്കാൾ ഇന്നു മറ്റൊരു മേഖലയിൽ താല്പര്യവും ചുമതലയും വന്നതിനാൽ ‘ആദിസാറിന്റെ’ തിരോധാനത്തെപറ്റി അധികം ചിന്തിക്കാറില്ല. പക്ഷെ പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മുന്നിൽ എന്ത് പറയണമെന്നറിയാതെ ചിലപ്പോൾ വിഷമിക്കാറുണ്ട്. സീരിയൽ വ്യവസായം നല്ലതാണ്. നല്ല നിർമാണ കമ്പനികൾ ഉണ്ട്. സംവിധായകർ ഉണ്ട്. ധാരാളം പേർക്ക് ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ് . എന്നാൽ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകൾ സ്വഭാവികമായും ഉണ്ടാവാമല്ലോ”.”ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു കാര്യം ഉണ്ട്..വലിയ ഒരു കുതിപ്പിന് മുൻപ് പ്രകൃതി നമ്മളെ രണ്ടടി പുറകോട്ടു എടുപ്പിക്കും. ‘Trust the timing of god’ എന്ന് ചിലർ പറയും. ഞാൻ വിശ്വസിക്കുന്നത് ‘GPS’സ്സിലാണ്. Gods Positioning System.. ഇതെന്റെ അനുഭവമാണ്.. എന്റേത് മാത്രം..അതിനാൽ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവർത്തിക്കു… നിങ്ങളെ തേടി നന്മ തന്നെ വരും.. സുനിശ്ചിതം’ എന്നാണ് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു കൊണ്ട് പറഞ്ഞത്.