മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. സിനിമയെ വെല്ലുന്ന പ്രേമ രംഗങ്ങൾ ആണ് കൂടെവിടെ പരമ്പരയിൽ നടക്കുന്നത്. റേറ്റിങ്ങിൽ മുന്നിൽ തന്നെ നിൽക്കുന്ന പരമ്പരയിൽ സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയായിരുന്നു ഇതിവൃത്തം. നാളുകൾക്ക് ശേഷം നടൻ കൃഷ്ണകുമാർ മിനിസ്‌ക്രീൻ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയതും ഈ പരമ്പരയിലൂടെ ആയിരുന്നു.
കബനി സീരിയലിൽ രംഭ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ അൻഷിതയാണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രമായ സൂര്യയെ അവതരിപ്പിക്കുന്നത്. അൻഷിതയുടെ നായകനായി എത്തുന്നത്, സീത സീരിയലിൽ രാമൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ബിപിൻ ജോസ് ആണ്.
ALSO READ
നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് കൂടെവിടെയിലൂടെയായിരുന്നു താരം സീരിയൽ ലോകത്തേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇടയ്ക്കു വച്ച് നടൻ പിന്മാറിയെങ്കിലും മികച്ച അഭിപ്രായം നേടികൊണ്ടാണ് പരമ്പര മുന്നേറുന്നത്. ഇപ്പോൾ പുതിയ ട്വിസ്റ്റുകൾ സീരിയലിൽ സംഭവിച്ചിരിക്കുകയാണ്.
സൂര്യയുടെയും ഋഷിയുടെയും പ്രണയരംഗങ്ങളാണ് ഇപ്പോൾ സീരിയലിന്റെ പ്രധാന ആകർഷണം. നിരവധി അഭിപ്രായങ്ങൾ ആണ് പരമ്പരക്ക് ലഭിക്കുന്നത്. ചിലർ വിമർശനങ്ങൾ ഉയർത്തിയും എത്തുന്നുണ്ട്. അതേ സമയം ഒരു ആരാധിക പരമ്പരയുടെ ഫാൻ ഗ്രൂപ്പിൽ പങ്കിട്ട ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
‘എനിക്ക് ഇഷ്ടപെട്ടു. പല ആർട്ടിലും പ്രേമം പൈങ്കിളി ആണെന്ന് പറഞ്ഞു കുറെ എണ്ണത്തിന്റെ രോദനം പലയിടത്തും കാണാറുണ്ട്. പ്രേമം എന്ന് പറയുന്നത് രണ്ടടി ഗ്യാപ് ഇട്ടിരുന്നു ആഗോള കാര്യങ്ങൾ അച്ചടി ഭാഷയിൽ പറയുന്നതാണോ? പ്രേമം ആദ്യം കണ്ണുകളിൽ തുടങ്ങും പിന്നെ ഹൃദയത്തിൽ വല്ലാത്ത പിടച്ചിൽ സൃഷ്ടിക്കും. അത് കാമുകി കാമുകൻമാർ ആയാലും ഭാര്യ ഭർത്താക്കന്മാർ ആയാലും.
സൗന്ദര്യം നോക്കിയുള്ള പ്രണയം രണ്ടു പിള്ളേരൊക്കെ ആയി ഭാര്യയുടെ സൗന്ദര്യം പോകുമ്പോൾ തീരും യഥാർത്ഥ പ്രണയം വയസായി കുഴിയിലോട്ട് പോകുമ്പോഴും കൈകോർത്താവും പോകുക. പിള്ളേർ പ്രേമിക്കട്ടെന്നെ, തന്റെ ലോകം മുഴുവൻ ഒരാളിലേക്ക് ചുരുങ്ങുന്ന ദിവ്യാനുഭൂതിയാണ് പ്രണയം. അതിൽ മുഴുകുമ്പോൾ ചുറ്റുമുള്ള ഒന്നും കാണാൻ പറ്റില്ല’ എന്നാണ് ആരാധിക കുറിച്ചത്.
ALSO READ
ടെലിവിഷൻ അവതാരകയായ ശ്രീധന്യയും ഉണ്ട് പരമ്പരയിൽ തന്റെ ആദ്യ അഭിനയപരീക്ഷണത്തിന്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും അവളുടെ പോരാട്ടവീര്യവും കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും കൂടെവിടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു.