കൂടെവിടെയിലെ റാണിയമ്മയെ കണ്ടോ?, പുത്തന്‍ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

356

മലയാളി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് നിരന്തരം സൂപ്പര്‍ ഹിറ്റ് സീരയലുകള്‍ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലില്‍ നിരവധി കിടിലന്‍ സീരിയുകളാണ് ഇപ്പോള്‍ അരാധകരെ ആകര്‍ഷിച്ച് കൊണ്ട് മുന്നേറുന്നത്. അവയില്‍ മുന്‍പന്തിയില്‍ ഉള്ള പരമ്പരയാണ് കൂടെവിടെ എന്ന സീരിയല്‍.

ഈ സീരിയല്‍ പോലെ തന്നെ ഇതിനെ കഥാപാത്രങ്ങളും അതവതിരിപ്പിക്കുന്ന താരങ്ങളും എല്ലാം ആരാധകര്‍ ഏറെ പ്രിയപ്പെട്ടവരാണ്. പ്രേക്ഷകര്‍ക്ക് എല്ലൂം സുപരിചിതയാണ് കൂടെവിടെയിലെ റാണിയമ്മ എന്ന കഥാപാത്രം. നെഗറ്റിവ് കഥാപാതമായ റാണിയമ്മയെ അവതരിപ്പിക്കുന്നത് നിഷാ മാത്യു എന്ന നടിയാണ്.

Advertisements

ഈ പരമ്പകരയിലൂടെ മിനി സ്‌ക്രീനില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന നിഷയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതേ സമയം. രണ്ടു പതിറ്റാണ്ടു കാലം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് നിഷ അഭിനയരംഗത്ത് സജീവം ആയിരിക്കുന്നത്.

Also Read
ആ ജീവിതം പാഠപുസ്തകമാണ്; അമ്മ അടങ്ങിയിരിക്കുന്നില്ല; ഞങ്ങളേക്കാള്‍ തിരക്കിലാണ്:മല്ലിക സുകുമാരനെ കുറിച്ച് മനസ് തുറന്ന് സുപ്രിയ

കൂടെവിടെയില്‍ വില്ലത്തിയായാണ് അഭിനയിക്കുന്നതെങ്കിലും നിഷയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിത ഓണത്തോടനുബന്ധിച്ചുള്ള തന്റെ പുതിയ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നിഷ. ഒരു അടിപൊളി ലെഹങ്ക ധരിച്ചുള്ള ചിത്രമാണ് നിഷ പങ്കുവെച്ചത്.

കസവിന്റെ പാവാടയും പച്ച നിറത്തിലെ ഡിസൈനര്‍ ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. ലുക്കിന് ചേരുന്ന മേക്കപ്പും ആഭരണങ്ങളുമാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. നാടനും മോഡേണും കലര്‍ന്നുള്ള നിഷയുടെ പുതിയ ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

Also Read
രാവിലെ എഴുന്നേറ്റ് കാല്‍ തൊട്ട് വണങ്ങണം, ഭക്ഷണം കഴിക്കാതെ കാത്തിരിക്കണം; ഭര്‍ത്താവ് ഡോമിനേറ്റിങ് ആയാലും കുഴപ്പമില്ല, നോ പറഞ്ഞാല്‍ സ്വീകരിക്കും: സ്വാസിക

നിഷ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് പ്രതികരിച്ചത്. ശരിക്കും ഇത് റാണിയമ്മ തന്നെയാണോ എന്നാണ് കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. സുന്ദരിയായിരിക്കുന്നല്ലോ, മനോഹരി എന്നൊക്കെയും ആരാധകര്‍ പറയുന്നുണ്ട്. ചിത്രം എന്തായാലും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement