ഞങ്ങളുടേതായ സംസാരവും വഴക്കുകളുമെല്ലാം ആസ്വദിക്കാറുണ്ട്; കൂടെപ്പിറപ്പിനെ ചേർത്ത് പിടിച്ച് അഭയ ഹിരൺമയി; പുഞ്ചിരി കൈവിടരുതെന്ന് ആരാധകർ

1512

പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള ബന്ധമാി കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാ വിഷയം. ഇരുവരും തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത തിന് പിന്നാലെയാണ് വലിയ തോതിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളുമായി സോഷ്യൽ മീഡിയയിൽ ഒരുകൂട്ടർ എത്തിയത്.

ഭാര്യ പ്രിയയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്താതെ തന്നെ ഗായിക അഭയ ഹിരൺമയിയുമായി ലിവ് ഇൻ ടുഗെദർ റിലേഷൻഷിപ്പിൽ ആയിരുന്ന ഗോപി സുന്ദർ പെട്ടെന്നൊരു ദിവസം അമൃതാ സുരേഷിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് തങ്ങളുടെ ബന്ധം പരസ്യമാക്കിയപ്പോൾ അത് ഏവരെയും ഞെട്ടിച്ച് കളഞ്ഞിരുന്നുു.

Advertisements

തുടർന്ന് ഇരുവരെയും വിമർശിച്ചും ട്രോളിയും സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്തെത്തിയത്. അപ്പോഴും വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള വിമർശനങ്ങളിൽ അഭയ മൗനം പാലിക്കുകയായിരുന്നു. ആ വിഷയത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

ALSO READ- സിനിമാക്കാരന് പെണ്ണ് കിട്ടില്ല; പത്തൊൻപതാമത്തെ പെണ്ണുകാണൽ വിവാഹത്തിലെത്തിയ രസകരമായ കഥ പറഞ്ഞ് ജോണി ആന്റണി

ഇപ്പോഴും ഗോപി സുന്ദറുമായി പിരിഞ്ഞതിനെ കുറിച്ച് വലിയ രീതിയിൽ പ്രതികരിക്കാനൊന്നും അഭ ഹിരൺമയി ശ്രമിക്കുന്നില്ല. താൻ തന്റെ ജീവിതത്തിൽ സന്തുഷ്ടയാണെന്ന് വ്യക്തമാക്കുന്നതാണ് ഗായികയുടെ ഓരോ സോഷ്യൽമീഡിയ പോസ്റ്റും. സോഷ്യൽമീഡിയയിൽ സജീവമായ അഭയ പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ വിവാദങ്ങൾക്ക് ചെവി കൊടുക്കാൻ താൽപര്യയമില്ലാത്ത അഭയ സഹോദരിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ്.

ഒരു സഹോദരിയാണ് തനിക്കുള്ളതെന്ന് അഭയ മുൻപ് തന്നെ പറഞ്ഞിരുന്നു. വരദ ജ്യോതിർമയി എന്നാണ് അനിയത്തിയുടെ പേര്. അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ഇടയ്ക്ക് താരം പങ്കുവെയ്ക്കാറുണ്ട്. മുമ്പ് സോഷ്യൽമീഡിയയിലൂടെ കണ്ണാം തുമ്പി പോരാമോ എന്ന ഗാനത്തിനൊപ്പമുള്ള വീഡിയോ വൈറലായിരുന്നു. അനിയത്തിയെ ചേർത്തുപിടിച്ച് താലോലിക്കുന്ന അഭയയുടെ വീഡിയോ കണ്ട് മനസ് നിറഞ്ഞുവെന്നായിരുന്നു വന്ന കമന്റുകൾ.

ALSO READ- ഭർത്താവ് മരിച്ചിട്ട് 12 കൊല്ലം, കലാഭവൻ മണിയുടെ മര ണത്തോടെ ഏക ആശ്രയവും നഷ്ടപ്പെട്ടു; തെണ്ടി പണമുണ്ടാക്കാൻ പറഞ്ഞ് ഇറക്കിവിട്ട് മകൻ; നോവാണ് മീന ഗണേഷിന് ജീവിതം

‘ഇതെന്റെ കൂടപ്പിറപ്പാണ്. ഞങ്ങളുടേതായ നിമിഷങ്ങൾ ശരിക്കും ആസ്വദിക്കാറുണ്ട്. പെൺകുട്ടികളുടേതായ സംസാരവും വഴക്കുകളുമെല്ലാം ഞങ്ങൾ ആസ്വദിക്കാറുണ്ട്. തിരുവനന്തപുരം സിസ്റ്റേഴ്സ് സ്വയമായി അവരെത്തന്നെ മാറ്റിയിരിക്കുകയാണെന്നും അഭയ കുറിക്കുന്നുണ്ട്.

കൂടാതെ, ലവ് യൂ വരദ ജ്യോതിർമയി എന്ന് പറഞ്ഞ് സഹോദരിയെ മെൻഷൻ ചെയ്തായിരുന്നു അഭയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സിനിമാതാരം അനുശ്രീയുൾപ്പടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെയായി കമന്റും ലൈകും ചെയ്തിട്ടുള്ളത്.

മുഴുവനായി ചിരിച്ച മുഖത്തോടെയായാണ് അഭയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. സാരിയണിഞ്ഞ് നാടൻ ലുക്കിലുള്ള ചിത്രങ്ങളാണ് അഭയ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഡേൺ വേഷങ്ങൾ മാത്രമല്ല ഗ്ലാമറാസ വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഫാഷനിലെ പരീക്ഷണങ്ങളും പുത്തൻചിത്രങ്ങളുമെല്ലാം ചർച്ചയായി മാറാറുമുണ്ട്. ഗായികയ്ക്ക് പുറമെ അറിയപ്പെടുന്ന മോഡൽ കൂടിയാണ് അഭയ ഹിരൺമയി. സ്റ്റേജ് പരിപാടികളുമായും സജീവമാണ് അഭയ.

ഈ ചിരിയാണ് എപ്പോഴും ഞങ്ങൾക്ക് കാണേണ്ടതെന്ന് ആരാധകരും അഭയയോട് പറയുകയാണ്. വർഷങ്ങളായുള്ള ലിവിങ് റ്റുഗദർ ജീവിതം അവസാനിപ്പിച്ച് ഗോപി സുന്ദർ അമൃത സുരേഷിനെ കൂടെക്കൂട്ടിയത് അടുത്തിടെയായിരുന്നു. അഭയയും ഗോപി സുന്ദറും പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് പല തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു.

Advertisement