ഞാൻ പണ്ടുതൊട്ടേ മമ്മൂക്കയുടെ മൂവിസൊക്കെ കാണാറുണ്ട്, പക്ഷെ കൂടെ വർക്ക് ചെയ്തപ്പോഴാണ് എന്തുകൊണ്ടാണ് അദ്ദേഹമൊരു മെഗാസ്റ്റാറായതെന്ന് മനസ്സിലായത് : അനഘ മരുത്തോര

85

സൗബിൻ ഷഹീർ സംവിധാനം ചെയ്ത പറവയിലൂടെ സിനിമാ ജീവിതാമാരംഭിച്ച താരമാണ് അനഘ മരുത്തോര. പറവക്ക് ശേഷം വേഷങ്ങൾ കിട്ടുമെന്ന് കരുതിയിരുന്നെങ്കിലും എന്നാൽ അതുണ്ടായില്ലെന്നും അനഘ അഭിമുഖങ്ങളിൽ നേരത്ത പറഞ്ഞിട്ടുണ്ട്.

പിന്നീട് അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ഭീഷ്മ പർവ്വത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. റേച്ചൽ എന്ന കഥാപാത്രത്തെയാണ് അനഘ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Advertisements

ALSO READ

എന്റെ ഒരഭിനയവും ഒരു കാലത്തും ഏൽക്കാത്ത ഒരേയൊരാൾ നീയാണ് നീനാ, അത് തന്നെയാണ് നമ്മുടെ ഈ പടം ”പത്തു വർഷം” ക്ലബ്ബിൽ കയറാനുള്ള കാരണവും :ശ്രദ്ധ നേടി നടൻ കൃഷ്ണശങ്കറിന്റെ പോസ്റ്റ്

സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്. ചിത്രത്തിൽ മറ്റ് താരങ്ങളോടൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് അനഘ സംസാരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോളാണ് അദ്ദേഹം എന്താണെന്ന കാര്യം മനസിലായതെന്നാണ് താരം പറയുന്നുണ്ട്.

‘ഞാൻ പണ്ടുതൊട്ടേ മമ്മൂക്കയുടെ മൂവിസൊക്കെ കാണാറുണ്ടായിരുന്നു. പക്ഷെ കൂടെ വർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിൽ കൂടുതലും ശ്രദ്ധിച്ച കാര്യങ്ങൾ, അച്ചടക്കവും എത്തിക്സുമെല്ലാമാണ്. ഇതൊക്കെ ശ്രദ്ധിച്ചപ്പോഴാണ് എന്തുകൊണ്ടാണ് അദ്ദേഹമൊരു മെഗാസ്റ്റാറായതെന്ന് എനിക്ക് മനസിലായി. ഇത്രയും വർഷം സിനിമയിലുണ്ടായിട്ടും അദ്ദേഹത്തിന്റെ പഴയ എക്സൈറ്റ്മെന്റും കമ്മിറ്റ്മെന്റുമെല്ലാം ഇപ്പോഴും അതുപോലെ തന്നെയുണ്ട്. അതൊക്കെയാണ് ഞാൻ അദ്ദേഹത്തിൽ കൂടുതൽ ശ്രദ്ധിച്ചത്,’ അനഘ പറയുന്നു.

മമ്മൂക്കയോടൊപ്പം തന്നെ ഭീഷ്മയിൽ വേറെയും വലിയ താരങ്ങളുണ്ട്. അവരുടെ പല കാര്യങ്ങളും ഒബ്സേർവ് ചെയ്ത് പഠിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷെ എന്തോ അവരൊക്കെ വളരെ എഫേർട്ലെസാണ്.

അവരുടെയൊക്കെ ടെക്നിക് എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. എല്ലാവരും ചിരിച്ച് കളിച്ച് ഇരിക്കുകയാവും, പക്ഷെ ആക്ഷൻ പറഞ്ഞാൽ എല്ലാവരും കഥാപാത്രമായി മാറിയെന്നും അനഘ പറഞ്ഞു.

ALSO READ

എന്റെ റാണിയാണ്, ഉപാധികളില്ലാതെ സുഹാനയെ സ്നേഹിക്കുമെന്ന് ബഷീർ ബഷി, എന്നും ഇങ്ങനെ ചേർത്തുനിർത്തും എന്ന് മഷൂറ

അതേസമയം റെക്കോർഡുകൾ ഭേദിച്ച് ഭീഷ്മ പർവ്വം പ്രദർശനം തുടരുകയാണ്. 80 കോടിയാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഭീഷ്മ പർവ്വം 50 കോടി നേടി കഴിഞ്ഞിരുന്നു.

 

Advertisement