മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൊല്ലം തുളസി. സഹതാരമായും വില്ലനായും സിനിമയില്‍ ഒരുകാലത്ത് തിളങ്ങിയ താരമാണ് കൊല്ലം തുളസി. നിരവധി സിനിമകളില്‍ നിര്‍ണായകമായ വേഷത്തിലെത്തിയ താരം 90കളില്‍ കത്തി നില്‍ക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് പതിയെ സിനിമകളും അവസരങ്ങളും കുറഞ്ഞു. തുളസിയെ സിനിമയില്‍ കാണാതെ വരെയായി. രാഷ്ട്രീയ പ്രവേശനത്തോടെ തനിക്ക് അവസരങ്ങളൊന്നും വരുന്നില്ലെന്ന് കൊല്ലം തുളസി തന്നെ തുറന്നുപറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ മറ്റ് പല തുറന്നുപറച്ചിലുകളും അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് കൊല്ലം തുളസി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്‍രെ വിവാഹജീവിതത്തില്‍ തുടക്കം മുതലേ പ്രസ്‌നങ്ങളുണ്ടായിരുന്നുവെന്നും താന്‍ അഭിനയിക്കുന്നത് ഭാര്യക്ക് ഇഷ്ടമല്ലായിരുന്നുവെന്നും കൊല്ലം തുളസി പറയുന്നു.
താന്‍ ഏതെങ്കിലും നടിക്കൊപ്പം അഭിനയിച്ചാല്‍ അവര്‍ തന്റെ കാമുകിയാണെന്നായിരുന്നു കരുതിയിരുന്നത്. ഇപ്പോള്‍ ഭാര്യയും മകളും തന്നെ ഉപേക്ഷിച്ച് പോയി എന്നും അഭിനയ മേഖലിയിലേക്ക് കടക്കുമ്പോള്‍ സ്വന്തമായി മറ്റൊരു ജോലി നമുക്കുണ്ടായിരിക്കണമെന്നും ജോലിയെ താന്‍ ഭാര്യയായും അഭിനയത്തെ കാമുകിയുമായിട്ടാണ് കാണുന്നതെന്നും കൊല്ലം തുളസി പറയുന്നു.
തനിക്ക് കാന്‍സര്‍ ആണെന്നറിഞ്ഞപ്പോഴായിരുന്നു ഭാര്യ തന്നെ ഉപേക്ഷിച്ച് പോയത്. സഹോദരങ്ങള്‍ പോലും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും തന്നെ ദിലീപ് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഒരു വേഷം തരികയും പ്രതിഫലംകൂടുതല്‍ തരികയും ചെയ്തുവെന്നും കൊല്ലം തുളസി പറയുന്നു.