മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൊല്ലം തുളസി. സഹതാരമായും വില്ലനായും സിനിമയില്‍ ഒരുകാലത്ത് തിളങ്ങിയ താരമാണ് കൊല്ലം തുളസി. നിരവധി സിനിമകളില്‍ നിര്‍ണായകമായ വേഷത്തിലെത്തിയ താരം 90കളില്‍ കത്തി നില്‍ക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് പതിയെ സിനിമകളും അവസരങ്ങളും കുറഞ്ഞു. തുളസിയെ സിനിമയില്‍ കാണാതെ വരെയായി. രാഷ്ട്രീയ പ്രവേശനത്തോടെ തനിക്ക് അവസരങ്ങളൊന്നും വരുന്നില്ലെന്ന് കൊല്ലം തുളസി തന്നെ തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം തുളസി. താനും സുരേഷ് ഗോപിയും ഒരേ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ തന്നോടുള്ള ബിജെപിക്കുള്ള സമീപനം വേറെയാണെന്നും കൊല്ലം തുളസി പറഞ്ഞു.
കേന്ദ്രമന്ത്രിയായിരുന്നു തനിക്കും സുരേഷ് ഗോപിക്കും മെമ്പര്‍ഷിപ്പ് തന്നത്. ഇന്ന് സുരേഷ് ഗോപി പാര്‍ട്ടിയില്‍ എവിടെയോ എത്തിയെന്നും താന്‍ എത്ര കണ്ട് പിന്നോട്ട് പോയി എന്നും സുരേഷ് ഗോപിയേക്കാള്‍ നന്നായി താന്‍ പ്രസംഗിക്കാറുണ്ടെന്നും രാജ്യസഭാംഗമായിരിക്കാനുള്ള യോഗ്യത തനിക്കുണ്ടെന്നും കൊല്ലം തുളസി പറയുന്നു.
Also Read:ഇന്നുവരെ കിട്ടിയതില്‍ ഏറ്റവും മികച്ച ഓണ്‍സ്ക്രീന്‍ ഭര്‍ത്താവാണ് നീ; അമൃത നായര്‍ പറയുന്നു
എനിക്ക് അത്രയേ വിധിച്ചിട്ടുള്ളൂ. സുരേഷ് ഗോപിയുടെ കഴിവും ആളുകള്‍ നല്കിയ സഹായവും കൊണ്ടാണ് ഇന്ന് അദ്ദേഹം എവിടെയെങ്കിലുമൊക്കെ എത്തിയതെന്നും തനിക്കതൊന്നും കിട്ടിയിട്ടില്ലെന്നും കൊല്ലം തുളസി പറഞ്ഞു.