‘ഈ അമ്മയെ മതിയെന്ന് അച്ഛനോട് പറഞ്ഞു; എനിക്ക് കിട്ടാത്ത സ്‌നേഹം രേണു അമ്മ തന്നു; രണ്ടാനമ്മയല്ല സ്വന്തം അമ്മ തന്നെയാണ്’; കൊല്ലം സുധിയുടെ മകൻ രാഹുൽ

322

മലയാളം സിനിമാ ടിവി പ്രേക്ഷകരെ ആകെമാനം ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു മിമിക്രി കലാകാരനും നടനും ടിവി ആർട്ടിസ്റ്റുമായ കോല്ലം സുധിയുടെ അപകട മരണം. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്.

അതേ സമയം മിമിക്രി ലോകത്തു നിന്ന് സിനിമയിൽ എത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുള്ള ആളായിരുന്നു കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെ ആണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.

Advertisements

പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. അതേ സമയം കൊല്ലം സുധിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കുമെന്ന് ഫ്‌ളവേഴ്‌സ് ചാനൽ മേധവി ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. ആദ്യാഭ്രായ ഉപേക്ഷിച്ചുപോയതോടെ രാഹുലെ ന്ന കൈക്കുഞ്ഞിനെ വളർത്താൻ ഏറെ കഷ്ടപ്പെട്ടയാളാണ് സുധി. പരിപാടി അവതരിപ്പിക്കുന്ന സ്ഥലത്തെല്ലാം കുഞ്ഞിനേയും കൊണ്ട് പോയിരുന്ന സുധിയുടെ പ്രയാസങ്ങൾ മിക്കവർക്കും അറിയാവുന്നതാണ്.

ALSO READ- ആര്യൻ ഖാന് പതിനഞ്ചാം വയസിൽ കാമുകിയിൽ പിറന്ന കുഞ്ഞാണ് അബ്രാം; അതുമറയ്ക്കാൻ ഞാൻ അവനെ മൂന്നാമനായി വളർത്തുന്നു; ഷാരൂഖ് ഖാൻ വിശദീകരിക്കുന്നു

പിന്നീട് സുധിയുടെ ജീവിതത്തിലേക്ക് ഭാര്യ രേണു എത്തിയതോടെയാണ് എല്ലാം ശരിയായി തുടങ്ങിയത്. എങ്കിലും സാമ്പത്തിക പ്രതിസന്ധി കുടുംബത്തെ വലച്ചിരുന്നു. ഇതിനിടെയാണ് സുധിയുടെ വിയോഗം. ഇപ്പോഴിതാ, കിച്ചു എന്ന് വിളിക്കുന്ന രാഹുൽ അച്ഛൻ സുധി തനിക്ക് നല്ലൊരു കുടുംബം തന്നാണ് പോയതെന്ന് പറയുകയാണ്. അച്ഛന്റെ വിയോഗം ഉൾക്കൊള്ളാനായിട്ടില്ലെങ്കിലും അമ്മയെങ്കിലും കൂടെയുണ്ട് എന്നാണ് രാഹുലിന്റെ ഏക ആശ്വാസം.

ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയപ്പോൾ ഒറ്റപ്പെട്ട സുധിക്ക് തണലായി എത്തിയയാളാണ് രേണു. രാഹുലിന് ഒരമ്മയുടെ സ്‌നേഹം നൽകിയത് രേണുവാണ്. രേണുവിനും സുധിക്കുംമൂന്ന് വയസുകാരനായ ഒരു മകൻ കൂടിയുണ്ട്. സുധിയുടെ വേർപാടോടെ രേണുവിനും കുഞ്ഞിനും താങ്ങാകുന്നത് രാഹുലാണ്. അച്ഛൻ ഇല്ലെന്ന് കരുതി അമ്മ തന്നെ ഒഴിവാക്കിയിട്ടില്ലെന്നും അവരുടെ സ്‌നേഹം ഇപ്പോഴും ലഭിക്കുന്നതുകൊണ്ടാണ് അവർക്കൊപ്പം താൻ താമസിക്കുന്നെതെന്നും പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും വ്യക്തമാക്കുകയാണ് രാഹുൽ.

ALSO READ- ഒരു പ്രേമം പൊട്ടി തേപ്പ് കിട്ടി നിൽക്കുന്ന സമയത്താണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നത്: മിഥുൻ രമേശ് പറഞ്ഞത് കേട്ടോ

അച്ഛൻ കൂടെയില്ലെന്നൊരു തോന്നലില്ലെന്നും രേണു തനിക്ക് രണ്ടാനമ്മയല്ല. അമ്മ തന്നെയാണെന്നും രാഹുൽ പറയുന്നു. ‘അച്ഛൻ എവിടെയും പോയിട്ടില്ല, അങ്ങനെ എനിക്ക് തോന്നുന്നില്ല, ഏതോ ദൂരെ സ്ഥലത്ത് പരിപാടിക്ക് പോയിരിക്കുകയാണ്. അച്ഛന് അപകടം പറ്റിയെന്ന് അനൂപേട്ടനാണ് ആദ്യം പറഞ്ഞത്. അപകടം സംഭവിച്ചു. പക്ഷെ അച്ഛനെ രക്ഷിക്കാൻ പറ്റിയില്ലെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ആദ്യം ഞാൻ പ്രാങ്കാണെന്നൊക്കെ കരുതി. അമ്മയോട് പറയാനും എനിക്ക് ധൈര്യമില്ലായിരുന്നു. മരണ വാർത്ത കേട്ടശേഷം ചുറ്റും നടക്കുന്നതൊന്നും മനസിലായില്ല. എന്തൊക്കയോ ചെയ്തുവെന്ന് മാത്രം.’- രാഹുൽ ആ ദിവസം ഓർത്തെടുക്കുന്നു.

തുടക്കത്തിൽ ട്രെയിനിൽ പോകാനായിരുന്നു അച്ഛൻ തീരുമാനിച്ചിരുന്നത്. പിന്നീടാണ് കാറിലാണ് പോകുന്നതെന്ന് അറിയിച്ചത്. അച്ഛനാണ് എന്നോട് വരണ്ടെന്ന് പറഞ്ഞത്. സാധാരണ ഞാനും അച്ഛനൊപ്പം പോകാറുള്ളതായിരുന്നുവെന്നും രാഹുൽ പറയുന്നുണ്ട്. ‘ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രേണു അമ്മ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത്.’

‘ അമ്മയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി. അപ്പോൾ തന്നെ ഈ അമ്മ മതിയെന്ന് ഞാൻ അച്ഛനോട് പറഞ്ഞു. എനിക്ക് കിട്ടാത്ത സ്‌നേഹം രേണു അമ്മ തന്നു. രണ്ടാനമ്മയൊന്നും അല്ല സ്വന്തം അമ്മ തന്നെയാണ്. ആ സ്‌നേഹത്തിന് ഇപ്പോഴും കുറവില്ല. അച്ഛൻ നല്ലൊരു ഫാമിലിയെ എനിക്ക് തന്നിട്ടാണ് പോയത്. അച്ഛന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിക്കുമെന്നും രാഹുൽ പറയുകയാണ്.

Advertisement