മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാർത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുെട കുടുംബം. പല വേദിയിൽ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.
സുധിയുടെ മ ര ണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. വർഷങ്ങളായി വാടകവീട്ടിലായിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്.
കൂടാതെ നിരവധി സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. സുധി പോയതോടെ എന്തുചെയ്യണമെന്ന് ്‌റിയാത്ത അവസഅഥയിലാണ് രേണു. രണ്ടുമക്കളുടെ ചെലവുൾപ്പടെയുള്ള കാര്യങ്ങൾ നിറവേറ്റാൻ തനിക്ക് ഒരു ജോലി വേണമെന്നാണ് രേണു പറയുന്നത്.
വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ രേണു തനിക്ക് നേരെ ഉണ്ടായ സൈ ബർ ആ ക്ര മ ണത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. തന്റെ ഈ അവസ്ഥ അത് വരുന്നവർക്ക് മാത്രമേ മനസ്സിലാവൂ. ജീവന് തുല്യം സ്നേഹിച്ച ഭർത്താവ് ഇല്ല എന്നായാൽ, അതിൽ നിന്ന് പുറത്തു കടക്കാൻ എന്തെങ്കിലും ഒക്കെ ചെയ്യണമെന്നും താൻ മക്കൾ ഇല്ലായിരുന്നെങ്കിൽ ആ ത്മ ഹ ത്യ ചെയ്യുന്ന ഘട്ടം വരെ എത്തിയിരുന്നു കാര്യങ്ങളെന്നും രേണു പറയുകയാണ്.
താൻ ഇൻസ്റ്റഗ്രാമിൽ ഞാൻ ഫോട്ടോസ് ഇടുന്നത് ഏട്ടനൊപ്പമുള്ള പഴയ കാലത്തെ ഓർത്തുകൊണ്ടുള്ള സന്തോഷത്തിലാണ്. തന്റെ മനസ്സിലെ വേദന മാറ്റാനാണെന്നും രേണു പറഞ്ഞു.
തന്റെ ഭർത്താവ് മ രി ക്കുന്നതിന് കുറച്ചു നാൾ മുൻപാണ് ഒരു ഫോൺ വാങ്ങി തന്നത്. അതിന് ശേഷമാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോയും റീൽസും എല്ലാം ഇടാൻ തുടങ്ങിയത്. ഇപ്പോഴും ഇൻസ്റ്റഗ്രാം എന്താണ് അതിന്റെ റീച്ച് എന്താണ് എന്നൊന്നും തനിക്കറിയില്ലെന്നും രേണു പറയുന്നു.
കൂടാതെ, അച്ഛനെ സ്നേഹിക്കുന്നവർ മെസേജ് ഇടുമ്പോൾ മറുപടി നൽകണേ എന്ന് മകൻ കിച്ചു ആണ് പറയാറുള്ളതെന്നും രേണു പറയുന്നു. താൻ എന്റെ കാര്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങുന്നതിനെ തന്നെ നെഗറ്റീവായി കാണുന്നവരുണ്ടെന്നും രേണു വെളിപ്പെടുത്തി.
തന്റെ മക്കളുടെ പഠനത്തിന്റെ ആവശ്യത്തിനും, എന്റെ വിധവ പെൻഷൻ കാര്യങ്ങൾക്കും, ഒരു ജോലി തരപ്പെടുത്താനും ഒക്കെയുള്ള ഓട്ടത്തിലാണ് ഇപ്പോൾ. ലക്ഷ്മി നക്ഷത്രയും, അനൂപ് സാറും അടക്കമുള്ളവർ സഹായിക്കുന്നുണ്ട്. പക്ഷെ എല്ലാവരുടെയും സഹായം എല്ലാ കാലത്തും കിട്ടണം എന്നില്ലല്ലോയെന്നും താനൊരു ജോലിക്കായി ശ്രമിക്കുകയാണെന്നും രേണു പറയുന്നു.
ഇപ്പോൾ തനിക്കൊരു ജോലിയാണ് അത്യാവശ്യം. റേഷൻ കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും കിട്ടുന്നതുകൊണ്ട് ചെലവ് കഴിയുന്നുണ്ട്. അതല്ലാതെ പല പ്രശ്നങ്ങളും ഉണ്ട്, പുറത്തു പറയാൻ താത്പര്യമില്ലെന്നും എങ്ങനെയെങ്കിലും ഒരു ജോലി നേടിയെടുക്കണമെന്നും രേണു സുധി പറഞ്ഞു