മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുടെ കുടുംബം. പല വേദിയില്‍ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.
സുധിയുടെ മരണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ സുധിയുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും പതുക്കെ കരകയറുകയാണ് ഭാര്യ രേണുവും മക്കളും. അതിനിടെ രേണു രണ്ടാം വിവാഹം ചെയ്യാനൊരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ അതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേണു. താന്‍ സുധിച്ചേട്ടന് മരിച്ച് ഒരു വര്‍ഷം കഴിയും മുമ്പേ മറ്റൊരു വിവാഹം കഴിക്കും കിച്ചുവിനെ വീട്ടില്‍ നിന്നും അടിച്ചിറക്കും എന്നൊക്കെ പലരും പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇനി തന്റെ ജീവിതത്തില്‍ മറ്റൊരു വിവാഹം ഇല്ലെന്നാണ് തന്റെ തീരുമാനമെന്നും രേണു പറയുന്നു.
സുധിച്ചേട്ടന്റെ ഭാര്യ എന്ന ലേബലില്‍ അറിയപ്പെടാനാണ് മരിക്കുവോളം തന്റെ ആഗ്രഹമെന്നും തന്റെ കുടുംബത്തിലെ ആരും തന്നെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കാറില്ലെന്നും നല്ല ആലോചനകള്‍ വരുമ്പോള്‍ നില്‍ക്കണമെന്നാണ് കൂട്ടുകാര്‍ പറയുന്നതെന്നും എന്നാല്‍ ഇനി തന്റെ ജീവിതത്തില്‍ ഒരു വിവാഹം ഉണ്ടായിരിക്കില്ലെന്നും രേണു പറയുന്നു.
അതേസമയം വീടുപണിയെ കുറിച്ചും രേണു സംസാരിച്ചു. നാല് മാസത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാവുമെന്നും ഇപ്പോള്‍ വൈറിങ് നടന്നുകൊണ്ടിരിക്കുകയാണെന്നും സുധിച്ചേട്ടന്റെ സാന്നിധ്യമില്ലാത്ത വീട് ശൂന്യത തന്നെയാണെന്നും എന്നാല്‍ സുധിച്ചേട്ടന്റെ ആത്മാവിന് മോഷം കിട്ടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും രേണു പറയുന്നു.