മലയാള സിനിമയിലെ ആരോഗ്യവും ആകാരഭംഗിയും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച വില്ലനായിരുന്നു കൊല്ലം അജിത്ത്. നിരവധി ചിത്രങ്ങളില്‍ വില്ലനായി എത്തിയ താരം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ അപ്രതീകഅഷിതമായ വിയോഗ വാര്‍ത്ത ആരാധകരെ തെല്ലൊന്നുമല്ല ഉലച്ചത്. 2018 ഏപ്രിലിലാണ് അജിത്ത് ഉദര സംബ ന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മ ര ണപ്പെട്ടത്. താരത്തിന് അന്ന് 56 വയസായിരുന്നു പ്രായം.
ഇപ്പോഴിതാ അജിത്തിന്റെ മകള്‍ ഗായത്രി ഈ വിയോഗത്തെ കുറിച്ച് തുറന്ന് പറയുകയാണ്. തന്റെ ഡാഡിയുടെ മ ര ണം ഡോക്ടര്‍മാരുടെ വീഴ്ച്ചയാണെന്ന് ഗായത്രി ആരോ പി കക്കുകയാണ്. വളരെ ഊര്‍ജസ്വലനായി നടക്കുന്ന ആരോഗ്യമുള്ള വ്യക്തിയായിരുന്നു ഡാഡി. ജുബ്ബയും കൂളിംഗ് ഗ്ലാസും ധരിച്ച്, ഒരുങ്ങി സുന്ദര നായി ആശുപത്രിയിലേക്ക് പോയ ഡാഡി ഇപ്പോഴും കണ്‍മുന്നിലുണ്ടെന്ന് ഗായത്രി പറയുകയാണ്.
അങ്ങനെ പോയ ആ ആള്‍ പിന്നീട് ജീവനോടെ തിരികെ വന്നില്ലെന്നാണ് ഗായത്രി വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അജിത്തിന്റെ മ ര ണത്തിന് പിന്നില്‍ ഡോക്ടര്‍മാരുടെ വീഴ്ചയുണ്ടോ എന്നു സംശയിക്കുന്നതായും ഗായത്രി പറഞ്ഞു.
അവര്‍ മനപ്പൂര്‍വ്വം സര്‍ജറി വൈകിപ്പിച്ചുവെന്നും ഗായത്രി ആരോപിച്ചു. ഒരു റിയാലിറ്റി ഷോയില്‍ പങ്കെ ടുത്ത് തിരികെ വന്ന ശേഷമാണ് കടുത്ത വയറു വേദന ഡാഡിക്കുണ്ടായത്. ഭക്ഷണം വയറ്റില്‍ പിടിക്കാത്തതിന്റെയാകുമെന്നാണ് ആദ്യം കരുതിയത്. ആശുപത്രിയില്‍ പോയി പരിശോധിച്ചപ്പോള്‍ അപ്പന്‍ഡിസൈറ്റിസ് ആണെന്ന് മനസിലായി.
അപ്പോള്‍ സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നീട് അവര്‍ കറക്റ്റ് സമയത്ത് സര്‍ജറി ചെയ്തില്ല, മനപൂര്‍വ്വം ചികിത്സ വൈകിപ്പിക്കുകയായിരുന്നു എന്നും ഗായത്രി പറയുകയാണ്.
തനിക്ക് ഇപ്പോഴാണ് അത് തുറന്ന് പറയാന്‍ മനസുപാകപ്പെട്ടത്. ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത് എന്നാണ് ഗായത്രി പറയുന്നുണ്ട്. ഡാഡി ഗു രു ത രാവസ്ഥയിലായിരുന്നിട്ടും ശസ്ത്രക്രിയ നടത്തിയത് മൂന്ന് ദിവസം കഴിഞ്ഞായിരുന്നു.
അവര്‍ അതിന് കാരണമായി പറഞ്ഞത് ഷുഗറിന്റെ വ്യതിയാനമാണ് എന്നാണ്. എന്നാല്‍ ഏതോ ഒരു ഡോക്ടര്‍ക്കായി അവര്‍ കാത്തിരിക്കുകയായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. നാല് മണിക്കൂറിനുള്ളില്‍ തീരേണ്ട സര്‍ജറി ഏഴ് മണിക്കൂറിലാണ് പൂര്‍ത്തിയാക്കിയത്.
അതേസമയം, സര്‍ജറി കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും ഡാഡിയുടെ വയറ്റിലെ ഗ്യാസ് കുറഞ്ഞിരുന്നില്ല. വയര്‍ വീര്‍ത്തു തന്നെയായിരുന്നു ഇരുന്നത്. അതിന്റെ കാരണം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിരുന്നില്ല. ചോദിക്കു മ്പോഴൊക്കെ കുഴപ്പമില്ല എന്നായിരുന്നു പറഞ്ഞത്. അവര്‍ ഡിസ്ചാര്‍ജ് ചെയ്യാനും അനുവദിച്ചില്ല. ദിവസ ങ്ങളോളം ആശുപത്രിയില്‍ തന്നെയായിരുന്നു. ഒടുവില്‍ ഡാഡിയ്ക്ക് ശ്വാസം എടുക്കുന്നത് ബുദ്ധിമുട്ടായിമാറുകയായിരുന്നു
പിന്നെ അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ ഇ ന്‍ ഫെ ക്ഷന്‍ ബാധിച്ചിരുന്നു. പിന്നീട് ഡാഡിയെ ഐസിയുവിലേക്കു മാറ്റി. ഡാഡിയെ കാണാന്‍ കയറിയപ്പോള്‍, ഡാഡി പറഞ്ഞത്, ‘എന്നെ ഇനി ര ക്ഷി ക്കാനാകില്ല, അവസ്ഥ ഗു രു ത രമാണെന്ന് നഴ്‌സുമാര്‍ പറയുന്നത് കേട്ടു’ എന്നാണ്’ എന്നും ഗായത്രി പറയുന്നു.
താനപ്പോള്‍ വെന്റിലേറ്ററിലെങ്കിലും പ്രവേശിപ്പിച്ച് എന്റെ ഡാഡിയെ രക്ഷിക്കാമോ എന്ന് ഞാന്‍ കരഞ്ഞു കൊണ്ടു ചോദിച്ചപ്പോള്‍, ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞതെന്നും ഗായത്രി പറയുകയാണ്.