ദിലീപ് ബി ഉണ്ണികൃഷ്‌ണൻ കൂട്ടുകെട്ടിൽ എത്തുന്ന കോടതി സമക്ഷം ബാലൻ വക്കീലിന്‍റെ ട്രെയ്‌ലർ എത്തി.
ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വമ്പൻതാരനിരയാണ് അണി നിരക്കുന്നത്.
വയാകോം മോഷൻ പിക്ചേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണനാണ്.ദിലീപ് വിക്കുള്ള കഥാപാത്രമായാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്‌ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്. ബോക്സ് ഓഫീസ് ഹിറ്റുകളുടെ കൂട്ടുകാര്‍ ആയ ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയില്‍ തന്നെയാണ് സിനിമാ പ്രേമികള്‍.
പ്രിയാ ആനന്ദ്, മംമത മോഹന്‍ദാസ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.