ജഡ്ജി അല്ല മക്കളേ ഇത് ഹിന്ദി അധ്യാപകൻ; കോടതി മുറി ഇന്നുവരെ കാണാത്ത ‘മജിസ്‌ട്രേറ്റ്’ കുഞ്ഞിക്കൃഷ്ണൻ മാഷിന് ആരാധകരുടെ അഭിനന്ദനം

216

അഭിനയ മികവുകൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും ആരാധകരെ അമ്പരപ്പിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിൽ നിരവധി നല്ല സിനിമകൾ സമ്മാനിച്ച നടന്റെ ന്നാ താൻ കേസ് കൊട് ചിത്രവും ഈ ചിത്രത്തിലെ ഡാൻസ് വീഡിയോയും ഏറെ ഹിറ്റ് ആയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ താരത്തിന്റെ നൃത്തം് സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.

രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. മികച്ച ഒരു പടം എന്നല്ലാതെ മറ്റൊന്നും കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായ ന്നാ താൻ കേസ് കൊട് സിനിമയെ കുറിച്ച് പറയാനില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

Advertisements

വിവാദങ്ങളെ കൂട്ടുപിടിച്ചാണ് ‘ന്നാ താൻ കേസ് കൊട്’ തിയറ്ററുകളിൽ എത്തിയത്. തിയേറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിൽ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകം വിവാദമാവുകയും ചിലർ ചിത്രത്തെ ബഹിഷ്‌കരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ALSO READ- വൻ തിരിച്ചുവരവിന് ഒരുങ്ങി ദിലീപ്; പിന്നിൽ സുരേഷ് ഗോപി; ആരാധകർ ആഘോഷത്തിൽ

കുറച്ച് കാലമായി മോഷണമൊക്കെ നിർത്തി സ്വസ്ഥമായി ഒരു കുടുംബ ജീവിതത്തിലേക്ക് കടന്ന കൊഴുമ്മേൽ രാജീവനെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ കഥ പറയുന്ന ചിത്രം പൂർണമായും നർമ്മത്തിൽ ചാലിച്ച ഒരു പൊളിറ്റിക്കൽ സറ്റയർ ആണ് ചിത്രം. കോടതി മുറിയിൽ ഉയരുന്ന വാദ പ്രതിവാദങ്ങൾക്ക് ഇടയിൽ നടക്കുന്ന സംഭാഷണങ്ങളും സംഭവങ്ങളുമാണ് സിനിമയിൽ ഏറ്റവും കൂടുതൽ ചിരിപ്പിക്കുന്നതും കയ്യടി നേടുന്നതും. സിനിമയുടെ കഥപോലെ തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയവരാണ്.

ഇപ്പോഴിതാ കുഞ്ചാക്കോയുടെ പ്രകടനക്കിന് പുറമെ മജിസ്‌ട്രേറ്റായി അഭിനയിച്ച പി പി കുഞ്ഞികൃഷ്ണൻ എന്ന താരത്തേയും വാഴ്ത്തുകയാണ് പ്രേക്ഷകർ. അദ്ദേഹത്തിന്റെ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും ആ കഥാപാത്ര രൂപീകരണവുമൊക്കെ സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്നതാണ്. സിനിമയിൽ കോടതി മജിസ്‌ട്രേറ്റ് ആയി എത്തുന്ന കുഞ്ഞിക്കൃഷ്ണൻ യഥാർത്ഥ ജീവിതത്തിൽ ഹിന്ദി അധ്യാപകനാണെന്നതും ശ്രദ്ധേയമാണ്.

ALSO READ- ‘അക്കാര്യം ഒഴിവാക്കിയാൽ മകളെ കെട്ടിച്ച് തരാമെന്ന് പെണ്ണിന്റെ അച്ഛൻ; ആ ഒരു കാരണം കൊണ്ട് വിവാഹം തന്നെ വേണ്ടെന്ന് വെച്ചു’; മൗനരാഗത്തിലെ അരുൺ പറഞ്ഞത് ഇങ്ങനെ

മാഷ് മാത്രമല്ല പടന്ന പഞ്ചായത്തിലെ 9ാം വാർഡിലെ പഞ്ചായത്ത് അംഗം കൂടിയാണു കുഞ്ഞിക്കൃഷ്ണൻ. ഉദിനൂർ സെൻട്രൽ എയുപി സ്‌കൂളിൽ അധ്യാപകനായിരുന്നു അദ്ദേഹം. 2020ൽ സർവീസിൽ നിന്നു വിരമിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പടന്ന പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിക്കുകയും ചെയ്തു. അതേസമയം, താനിപ്പോൾ പ്രശസ്തനായെനന് പറയുകയാണ് കുഞ്ഞികൃഷ്ണൻ മാഷ്. സർവീസിന്റെ തുടക്കത്തിൽ ഞാൻ പഠിപ്പിച്ച കുട്ടികളിൽ പലരും വിദേശത്ത് ആണെങ്കിൽ പോലും ഇപ്പോൾ എന്നെ വിളിക്കുന്നുണ്ട്.

താരം സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് കോടതി കണ്ടിട്ടില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നതാണ് യാഥാർഥ്യം. ഷൂട്ടിനു മുൻപ് എല്ലാവരും ഒന്നിച്ചിരിന്ന് ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് പറയും. പെരുമാറേണ്ടത് എങ്ങനെയെന്നു പറയും. കഥാപാത്രത്തെ അവതരിപ്പിക്കാൻ വലിയ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഭാഷ കാസർകോടൻ രീതിയിലായതും വലിയ സഹായമായി, കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

‘പതിനെട്ട് വയസ് മുതൽ നാടകം കളിയുണ്ട്. നാട്ടിൽ ഞാൻ സെക്രട്ടറിയായ തടിയൻകോവിൽ മനീഷ തിയറ്റേഴ്‌സ് എന്നൊരു ക്ലബ്ബുണ്ട്. ക്ലബ്ബിന് വേണ്ടി തെരുവു നാടകം കളിക്കാറുണ്ട്. നാട്ടിലെ ആഘോഷ പരിപാടികൾക്കു് സ്റ്റേജ് നാടകവും കളിക്കും. അങ്ങനെ ഞങ്ങളുടെ നാടുമായി ബന്ധപ്പെട്ട നാടകം കളികളൊക്കയെ ഉണ്ടായിരുന്നുള്ളൂ.’നാടകങ്ങളിൽ അഭിനയിച്ച ചെറിയ പരിചയം തുണയായി. എല്ലാവരും നല്ല സഹകരണമായിരുന്നു. സംവിധായകൻ രതീഷും കുഞ്ചാക്കോ ബോബനും സഹായിച്ചു.

ALSO READ- റോബിനും ആരതിക്കും വിവാഹം! ബിഗ് ബോസ് ആരാധകർക്ക് ഇത് ആഘോഷ നാളുകൾ; വൈറലായി ചിത്രങ്ങൾ!

‘സാറേ ജോറുണ്ട്, നിങ്ങ വേറെ ലെവലാ’ എന്നൊക്കെ ആളുകൾ സിനിമ കണ്ട് പറയുന്നുണ്ട്. അഭിനന്ദനമൊന്നും ആദ്യം ഗൗരവമായി എടുത്തിരുന്നില്ലെന്നും സുഖിപ്പിക്കാൻ പറയുന്നു എന്നാണു ഞാൻ കരുതിയിരുന്നത്. പിന്നെ എഴുത്തുകാരൻ ബെന്യാമിൻ, നടൻ ഉണ്ണി മുകുന്ദൻ തുടങ്ങിയവർ വിളിച്ച് അഭിനന്ദിച്ചു എന്നും താരം പറയുന്നു.

Advertisement