ജോണ്‍ എബ്രഹാം നായകനായി എത്തിയ സത്യമേവ ജയതേയ്ക്ക് തീയെറ്ററില്‍ വലിയ സ്വീകരണം ലഭിക്കുന്നത് ആദ്യ ഗാനം ഹിറ്റായതോടെയാണ്.
നോറ ഫതേഹി തകര്‍ത്താടിയ ദില്‍ബര്‍ എന്ന ഗാനം വളരെ പെട്ടെന്നാണ് ആരാധകരുടെ മനസു കീഴടക്കിയത്.
നോറയുടെ ഡാന്‍സ് തന്നെയായിരുന്നു ഗാനത്തിന്റെ ആകര്‍ഷണം. ഇപ്പോള്‍ മറ്റൊരു ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ് നോറ.
സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആരാധക പിന്തുണയുള്ള താരമാണ് നോറ. ഇടയ്ക്ക് തന്റെ ഡാന്‍സ് വീഡിയോകള്‍ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അവയെല്ലാം ആരാധകരുടെ കയ്യടി വാങ്ങാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട വീഡിയോ ഒരു പടി മുന്നില്‍ നില്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അസാമാന്യ മെയ് വഴക്കത്തോടെയുള്ള നോറയുടെ ഡാന്‍സ് ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ്.
മലയാളികള്‍ക്കും നോറ പ്രീയപ്പെട്ടവളാണ്. കായംകുളം കൊച്ചുണ്ണിയിലെ ഒരു ഗാനരംഗത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് നോറ. കൂടാതെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെയും നോറ ആരാധകരെ ഞെട്ടിച്ചിരുന്നു.
ഡാന്‍സറും അഭിനയത്രിയുമായ നോറ ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ഭാരതിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കത്രീന കൈഫ്, തബു, വരുണ്‍ ധവാന്‍, ദിഷ പട്ടാണി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും പധാന റിലീസായി കണക്കാക്കുന്ന ചിത്രം തീയെറ്ററില്‍ എത്തുന്നത് ജൂണ്‍ അഞ്ചിനാണ്.