കുടുംബവിളക്ക് എന്ന ഒറ്റ സീരിയൽ മതി നടൻ കെകെ മേനോനെ കുറിച്ച് പറയാൻ. ഇതിൽ സിദ്ധാർത്ഥ് എന്ന കഥാപാത്രത്തിലാണ് താരം എത്തിയത്. മികച്ച പ്രകടനം തന്നെയാണ് കെകെ മേനോൻ കുടുംബവിളക്കിൽ കാഴ്ചവെച്ചത്. ഇതിൽ സിദ്ധാർത്ഥിന്റെ ലുക്ക് എന്നത് താടിയും മീശയും വളർത്തിയിട്ട് ആണ്. റിയൽ ലൈഫിലും അങ്ങനെ തന്നെയാണ്. ഒരിക്കൽ ഇതേ കുറിച്ച് ചോദിച്ചപ്പോൾ തന്റെ ഭാര്യയ്ക്ക് ഇങ്ങനെയാണ് ഇഷ്ടം എന്നാണ് നടൻ പറഞ്ഞത്.
ഒരു പക്ഷേ സിദ്ധാർത്ഥിന്റെ കഥാപാത്രത്തിനൊപ്പം തന്നെ അദ്ദേഹത്തിന്റെ താടിയും മീശയും വരെ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോഴിതാ കെകെ മേനോൻ തന്റെ ലുക്കിൽ ആകെ മാറ്റം വരുത്തിയിരിക്കുകയാണ്.
താടിയും മീശയും എടുത്ത്, ക്ലീൻ ഷേവ് ലുക്കിലുള്ള ഒരു വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോൾ കെകെ മേനോൻ. പുതിയ ലുക്കാണ്, മാറ്റമാണെന്നൊക്കെയാണ് കെകെ പറയുന്നത്. പുതിയ വർഷത്തെ വരവേറ്റുകൊണ്ടാണ് പുതിയ ലുക്ക് സ്വീകരിച്ചത് എന്ന് പോസ്റ്റിൽ മേനനോൻ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ കെകെയുടെ ആരാധകർക്ക് എല്ലാവർക്കും പുതിയ ലുക്ക് ഇഷ്ടപ്പെട്ടു എന്ന് പറയാൻ സാധിക്കില്ല. ഞങ്ങളുടെ കെകെ ഇങ്ങനെയല്ല, ആ താടിയും മീശയും വേണം, അയ്യേ കെകെ ഇത് കൊള്ളില്ല എന്നൊക്കെ പറഞ്ഞ് പലരും എത്തിയിട്ടുണ്ട്.