ഭര്‍ത്താവിന് ചേരാത്തയാളാണ് എന്ന് പലരും പറഞ്ഞു; കിഷോര്‍ മകനാണോയെന്ന് പോലും ചോദിച്ചിട്ടുണ്ട്; നൃത്തം ചെയ്യുമ്പോള്‍ സ്‌റ്റേജ് തകരുമെന്നായിരുന്നു ഒരു കമന്റെന്ന് ദേവി ചന്ദന

817

സിനിമാ സീരിയല്‍ ആരാധകരായ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. വര്‍ഷങ്ങളാി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനില്‍ലും നിറസാന്നിധ്യമായി നില്‍ക്കുകയാണ് ദേവി ചന്ദന. മിമിക്രി രംഗത്ത് നിന്നും എത്തിയ ദേവി ചന്ദന വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റേജ് പരിപാടികളുമായി സജീവം ആയിരുന്നു ദേവി.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ വിശേഷങ്ങള്‍ ഒക്കെ തന്റെ ചാനലിലൂടെ ആണ് പങ്കുവെയ്ക്കുന്നത്. നര്‍ത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്.

Advertisements

അതേ സമയം താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. തൊണ്ണൂറ് കിലോയില്‍ നിന്ന് അറുപത്തിയഞ്ചിലേക്ക് വണ്ണം കുറച്ചത് എങ്ങനെ ആണെന്നാണ് നടി വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുയാണ് നടി ഇപ്പോള്‍.

രണ്ടര വര്‍ഷം കൊണ്ടാണ് ഇരുപത്തിയഞ്ച് കിലോ കുറഞ്ഞത്. വര്‍ക്കൗട്ട് ആണ് തടി കുറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ആദ്യ വര്‍ഷം ഒന്നോ രണ്ടോ കിലോയാണ് കുറഞ്ഞതെന്ന് നടി പറയുന്നു. ആര്‍ക്കായാലും നിര്‍ത്തിപ്പോകാന്‍ തോന്നും. പക്ഷേ തന്റെ ക്ഷമ കെട്ടില്ല. ഡയറ്റിംഗും തുടങ്ങി.യെന്നാണ് ദേവി പറയുന്നത്.

ALSO READ- അമ്മ ഈ കത്ത് കാണിച്ചപ്പോള്‍ കരച്ചിലാണ് വന്നത്; ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കിട്ട് നമിത

അതേസമയം, താന്‍ തടി വെച്ച സമയത്ത് ഏറെ ബോഡി ഷെയ്മിങിന് ഇരയായിരുന്നു എന്നും താരം പറയുന്നുണ്ട്. ദേവി വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മയെയാണ്. ഇരുവരും അനുഗ്രഹീത കലാകാരന്മാരാണ്.

വണ്ണം കുറച്ച് ഗംഭീര മേക്കോവറില്‍ ദേവി ചന്ദന എത്തിയതിന് പിന്നില്‍ ബോഡി ഷെയ്മിങ് കാരണമാണെന്ന് താരം തന്നെ വെളിപ്പെടുത്തുകയാണ്. ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ എത്തിയപ്പോഴാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

കിഷോര്‍ ദേവിക്ക് പറ്റാത്ത ആളാണെന്നൊക്കെ ചിലര്‍ പറഞ്ഞില്ലേയെന്ന ചോദ്യത്തോടാണ് ദേവി ചന്ദന മറുപടി പറയുന്നത്. താന്‍ എപ്പോഴും സംസാരിച്ചോണ്ടിരിക്കുന്ന പ്രകൃതമായിരുന്നു. കിഷോറാവട്ടെ, അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. എപ്പോഴും ചിലച്ചോണ്ടിരിക്കുകയാണല്ലോ, കുറച്ച് നേരം മിണ്ടാതിരിക്കാമോ എന്നൊക്കെ എന്നോട് ചോദിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്.

ALSO READ- ബോളിവുഡിൽ തിളങ്ങി ദുൽഖർ സൽമാൻ; 24 മണിക്കൂറിൽ “ഛുപ്” നേടിയത് 30 മില്യൺ കാഴ്ച്ചക്കാരെ

ഷോയ്ക്ക് പോവുമ്പോള്‍ ചിലരൊക്കെ ഇത് ചേട്ടനാണോ എന്ന് ചോദിക്കുമായിരുന്നു. ഞാന്‍ വണ്ണം വെച്ചപ്പോള്‍ അനിയനാണോ എന്ന് പോലും ചോദിച്ചു, പിന്നെ മകനാണോയെന്നും ചോദിച്ചിരുന്നെന്നും ദേവി ചന്ദന പറയുന്നു.

നന്നായി വണ്ണം വെച്ചിരുന്നപ്പോള്‍ താന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ സ്റ്റേജ് തകരുമല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇടയ്ക്ക് വണ്ണം കൂടുകയും കുറയുകയുമൊക്കെ ചെയ്തിരുന്നു. അതുവെച്ചും കളിയാക്കിയിരുന്നുവെന്നും താരം പറയുകയാണ്.

Advertisement