പ്രശസ്തനാക്കിയ കിരീടത്തിലെ കീരിക്കാടന്‍ ജോസ് തന്നെ ഒടുവില്‍ ജീവിതവും തകര്‍ത്തു, ചതിച്ചത് അസൂയക്കാരും മേലുദ്യേഗസ്ഥരും: കിരീടത്തിലെ വില്ലന്റെ സിനിമയെ വെല്ലുന്ന ജീവിതകഥ

78

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയ പ്രകടനം കൊണ്ട് അവിസ്മരണിയമാക്കിയ
കിരീടത്തിലെ വില്ലനായ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് മോഹന്‍രാജ് എന്ന നടനെ ലോകം അറിയുന്നത്.

അത്ര മികച്ച അഭിനയമാണ് അദേഹം കിരീടത്തില്‍ നടത്തിയത്. ആരാധകര്‍ എന്നും ഭയത്തോടെ ഓര്‍ത്തെടുക്കുന്ന കിരീടത്തിലെ വില്ലന്‍വേഷം മോഹന്‍രാജിന് പക്ഷേ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവന്നില്ല.

Advertisements

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് മോഹന്‍രാജ് കിരീടത്തില്‍ അഭിനയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ അനുമതിയോടെയേ സിനിമയില്‍ അഭിനയിക്കാനാകൂ. അതൊന്നും ചെയ്യാതെയാണ് അദ്ദേഹം കിരീടത്തിലും പിന്നീടുള്ള സിനിമകളിലും അഭിനയിച്ചത്.

സര്‍ക്കാരിന്റെ അനുവാദം വാങ്ങാതിരുന്നത് മോഹന്‍രാജിന് പിന്നീട് വിനയായി. സര്‍വീസില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു.

ചില മേലുദ്യോഗസ്ഥരുടെ അസൂയയും പ്രതികാര മനോഭാവവുമാണ് നടപടിക്ക് കാരണമായതെന്ന് മോഹന്‍രാജ് പറയുന്നു.

തുടര്‍ന്ന് നീണ്ട ഇരുപത് വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് ജോലി തിരികെ ലഭിച്ചത്.

പക്ഷെ അത്രയും കാലത്തെ സര്‍വിസ് നഷ്ടപ്പെട്ടു. സഹപ്രവര്‍ത്തകരുടെ മോശം പെരുമാറ്റം കൂടിയായപ്പോള്‍ ജോലിയില്‍ തുടരാന്‍ തോന്നിയില്ലെന്ന് മോഹന്‍രാജ് പറയുന്നു.

അതുകൊണ്ട് അധികം വൈകാതെ അദ്ദേഹം ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു.

സിനിമയില്‍ സജീവമാകണമെന്നുണ്ടായിരുന്നെങ്കിലും അധികം അവസരമൊന്നും ലഭിച്ചില്ല.

Advertisement