മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട ലാലേട്ടന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മോഹന്‍ലാലിന്റെ പഴയകാല ചിത്രങ്ങള്‍ക്ക് മാത്രം ഇന്നും ആരാധകരേറെയാണ്.
അഭിനയ കലയിലെ വിശിഷ്ട പാഠപുസ്തകം തന്നെയായ മോഹന്‍ലാല്‍ ഇതിനോടകം വൈവിധ്യപൂര്‍ണമായ നിരവധി കഥാപാത്രങ്ങളെ അനായാസം അഭിനയിച്ച് ഹിറ്റാക്കിയിട്ടുണ്ട്. ഇതില്‍ എടുത്ത് പറയാനാവുന്ന ഒരു കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവന്‍.
കിരീടത്തിലെ സേതുമാധവനെ പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. കാരണം മലയാള പ്രേക്ഷക ഹൃദയത്തിലേക്ക് സേതുമാധവനിലൂടെ മോഹന്‍ലാല്‍ അത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുതയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ ഫോട്ടോ. ഇതില്‍ മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ശ്രദ്ധനേടിയത് സമീപത്തായി നില്‍ക്കുന്ന നാട്ടുകാരില്‍ ഒരാളാണ്.
അയാളുടെ മുഖം കണ്ടാല്‍ കീരിക്കാടനോട് സേതുമാധവനേക്കാള്‍ ദേഷ്യം അയാള്‍്ക്കാണെന്ന് തോന്നും. എസ്‌കെ സുധീഷ് എന്ന ആളാണ് സിനിമാ ഗ്രൂപ്പില്‍ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സേതുമാധവന്‍ കൊന്നില്ലായിരുന്നുവെങ്കില്‍ കീരിക്കാടനെ ഇയാള്‍ തീര്‍ത്തേനെ എന്ന് കുറിച്ച്‌കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്.
തിരുവനന്തപും ആര്യനാട് സ്വദേശി സാലു ജസ്റ്റസ് ആണ് ആ കലിപ്പന്‍. സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ജോലി ചെയ്യുന്ന അദ്ദേഹം ആര്യനാട് ഭാഗത്ത് വെച്ച് കിരീടം ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അതില്‍ കാണിയായി എത്തിയത്. ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ചായ പോലും കുടിക്കാതെയാണ് താന്‍ അവിടെ എത്തിയതെന്ന് സാലു പറയുന്നു.
മോഹന്‍ലാലിനെ ഒരുനോക്ക് കാണണമെന്ന ആഗ്രഹത്തോടെയായിരുന്നു താന്‍ അവിടെ എത്തിയത്. അദ്ദേഹത്തിന്റെ തൊട്ടടുത്ത് തന്നെ ആ രംഗത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞുവെന്നും തന്റെ ചിത്രം ഇപ്പോള്‍ ശ്രദ്ധനേടിയതില്‍ സന്തോഷമുണ്ടെന്നും സാലു പറയുന്നു.