തെന്നിന്ത്യയിലടക്കം ഒരുപാട് ആരാധകരുണ്ടായിരുന്ന താരമാണ് കിരണ്‍ റാത്തോര്‍. കമല്ഹാസന്, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങളുടെ നായികയായി എത്തിയ താരം കൂടിയാണ് കിരണ്‍. മോഹന്‍ലാല്‍ ചിത്രം താണ്ഡവം ഹിറ്റാവാന്‍ കാരണം കിരണിന്റെ കൂടി പ്രകടനമായിരുന്നു. ഈ നായിക കഥാപാത്രത്തിലൂടെ ആയിരുന്നു മലയാളികള്‍ക്ക് കിരണിനെ പരിചയമുള്ളത്.
എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും കിരണ്‍ അപ്രത്യക്ഷമായിരുന്നു. എങ്കിലും തിരക്കുള്ള മോഡലായും താരം ആരാധകര്‍ക്കിടയില്‍ സജീവമായിരുന്നു. ഒരൊറ്റ മലയാള സിനിമയില്‍ മാത്രമാണ് കിരണ്‍ വേഷമിട്ടിട്ടുള്ളൂ എങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്.
മലയാളത്തില്‍ മനുഷ്യമൃഗം എന്ന ചിത്രത്തില്‍ ബാബുരാജിന്റെ നായികയായും താരം എത്തിയെങ്കിലും ചിത്രം അധികം ശ്രദ്ധയാകര്‍ഷിച്ചിരുന്നില്ല. ഇതിനിടെ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ താരം മറ്റ് ജോലികളിലേക്ക് കടന്നിരുന്നു.
സോഷ്യല്‍മീഡിയയെ തന്നെയാണ് താരം വരുമാനത്തിനായി ആശ്രയിച്ചിരിക്കുന്നത്. പൊതുവെ സെലിബ്രിറ്റികള്‍ ചെയ്യുന്നത് പോലെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റയിലൂടെയും വരുമാനം ഉണ്ടാക്കാന്‍ സാധ്യതകള്‍ ഉണ്ടായിട്ടും അത് വേണ്ടെന്ന് വെച്ച് വ്യത്യസ്തമായ ജോലിയാണ് കിരണ്‍ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, കിരണ്‍ കണ്ടെത്തിയ ജോലി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ തെരഞ്ഞെടുത്ത മോഡലിംഗ് നിലനിര്‍ത്തി തന്നെയാണ് താരത്തിന്റെ പുതിയ ചുവടുമാറ്റം. ഈ ജോലി പ്രേക്ഷകരെ അമ്പരപ്പിക്കുന്നു എന്നതാണ് സത്യം. യൂട്യൂബ് ചാനലിന് പകരം കിരണ്‍ ഇപ്പോള്‍ സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങിയിരിക്കുകയാണ്.
എന്നാല്‍ ഈ വെബ്സെറ്റ് ഓണ്‍ലൈനായി വസ്ത്രങ്ങളോ വസ്തുക്കളോ വില്‍ക്കുന്നതല്ല. തന്റെ ഹോട്ട് ചിത്രങ്ങള്‍ തന്നെയാണ് താരം ഈ വെബ്സൈറ്റിലൂടെ വില്‍ക്കുന്നത്. ഒപ്പം തന്നെ ഈ സൈറ്റില്‍ വീഡിയോ കോളും ലഭ്യമാണ്. നടിയെ ഫോണ്‍ വിളിക്കണം എന്നുണ്ടെങ്കില്‍ അതിനുള്ള സംവിധാനവും ഈ സൈറ്റിലുണ്ട്.
അതേസമയം, ആരാധന മൂത്ത് താരത്തെ സൗജന്യമായി വിളിക്കാമെന്ന് കരുതേണ്ട. ഇതിനെല്ലാം ഭീമമായ തുകയാണ് നടി ഇടാക്കുന്നത്. ഓഡിയോ കോളില്‍ വിളിച്ച് വെറുതെ സംസാരിക്കുവാന്‍ അഞ്ചു മിനിറ്റിന് പതിനായിരം രൂപയും, വീഡിയോ കോളാണെങ്കില്‍ ഒരു മിനിറ്റിന് ആയിരം രൂപയുമാണ് താരം ഈടക്കുന്നത്. കൂടാതെ നടിയുടെ ഹോ ട്ട് ചിത്രങ്ങള്‍ മാത്രമാണ് കാണേണ്ടതെങ്കില് അതിനും പണം നല്‍കണം.
4000 രൂപയാണ് ചിത്രങ്ങള്‍ക്കായി നല്‍കേണ്ടത്. ഈ വെബ്സൈറ്റിലൂടെ കിരണ്‍ ലക്ഷങ്ങളാണ് മാസവും സമ്പാദിക്കുന്നത് എന്നാണ് വിവരം.