സൂപ്പർനായകന്മാരുടെ നായിക; പെട്ടെന്നൊരു ദിവസം സിനിമ ഇല്ലാതായി; എന്തുകൊണ്ടാണെന്ന് അറിയില്ല; സിനിമക്കാരോടാണ് അത് ചോദിക്കേണ്ടതെന്ന് നടി കിരൺ റാത്തോഡ്

117

കിടിലൻ വേഷങ്ങളുമായി തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് മുൻനിര നായകമാരിൽ ഒരാളായി തിളങ്ങി നിന്നിരുന്ന താര സുന്ദരിയായാണ് നടി കിരൺ റാത്തോഡ്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള കിരണിന് ആരാധകരും ഏറെയാണ്.

ബാൽ ബ്രഹ്‌മചാരി എന്ന ഹിന്ദി ചിത്രത്തിന്റെ അസിസ്റ്റൻഡ് ഡയറക്ടറായിട്ടാണ് കിരൺ സിനിമയിലേക്ക് എത്തുന്നത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് കിരൺ സിനിമയിൽ എത്തുന്നത്. ഗ്ലാമറസ് വേഷങ്ങളിാണ് കിരൺ അധികവും അവതരിപ്പിച്ചത്. രാജസ്ഥാനിലാണ് താരത്തിന്റെ ജനനം. സിനിമ വിട്ടതോടെ താരം ഇപ്പോൾ ഗോവയിലാണ് താമസിക്കുന്നത്.

Advertisements

രണ്ടായിരത്തി ഒന്നിൽ പുറത്തിറങ്ങിയ യാദേൻ ആണ് കിരൺ റാത്തോഡിന്റെ ആദ്യ സിനിമ. കമൽ ഹാസൻ മോഹൻലാൽ വിക്രം അടക്കമുള്ള തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് കിരൺ.

ALSO READ- മീനാക്ഷിയും ഞാനും ഒരുമിച്ച് പഠിച്ചതാണ്; മീനാക്ഷിയുടെ ഡാൻസ് കാണാൻ മഞ്ജു ചേച്ചി വരും; ദിലീപ് അങ്കിളും ഇടയ്ക്ക് വരാറുണ്ടായിരുന്നു: കല്യാണി ബി നായർ

മ്യൂസിക്ക് വീഡിയോകളിലൂടെ അഭിനയ രംഗത്ത് എത്തിയ താരം തമിഴകത്തിന്റെ സൂപ്പർസ്റ്റാർ ചിയ്യാൻ വിക്രത്തിന്റെ നായികയായി ജെമിനി എന്ന സിനിമയിൽ അഭിനയച്ചതോടെ ആണ് താരം തെന്നിന്ത്യയ്ക്ക് പ്രിയങ്കരിയായി മാറിയത്. ഹിറ്റ്മേക്കർ ഷാജി കൈലാസ് ഒരുക്കിയ താണ്ഡവം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് കിരൺ മലയാള സിനിമയിൽ എത്തിയത്. പിന്നീട് താരം സിനിമാ ലോകത്തുനിന്നും മടങ്ങുകയായിരുന്നു.

പിന്നീട് ഈയടുത്ത് സോഷ്യൽ മീഡിയയിലൂടെ കിരൺ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. കിരൺ റാത്തോഡ് സ്വന്തം ഹോട്ട് ഫോട്ടോകളുടെ ഒരു വെബ്‌സൈറ്റ് ആരംഭിച്ചതോടെയാണ് വലിയ ചർച്ചയായത്. സിനിമകളിൽ അവസരങ്ങൾ ഇല്ലാതായതോടെ ജീവിതം തകർന്നെന്നും പണത്തിന് വേണ്ടിയാണ് സ്വന്തം ഹോട്ട് ചിത്രങ്ങളുടെ വെബ്‌സൈറ്റ് ആരംഭിച്ചതെന്നും വരെ പ്രചാരണങ്ങൾ ആരംഭി
ച്ചു.

ALSO READ- ഹൈപ്പിനെ തൃപ്തിപെടുത്തിയോ ‘കിംഗ് ഓഫ് കൊത്ത’? ഓപ്പണിംഗിൽ ആറ് കോടി നേടി ദുൽഖർ ചിത്രത്തിന്റെ തേരോട്ടം

ഇപ്പോഴിതാ തന്നെ സിനിമകളിലേക്ക് ആരും വിളിച്ചില്ലെന്നും എന്തുകൊണ്ടാണ് തന്നെ വിളിക്കാഞ്ഞതെന്ന് അറിയില്ലെന്നും പറയുകയാണ് കിരൺ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിരൺ റാത്തോഡ് തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുന്നത്.

താൻ തുടർച്ചയായി അഞ്ച് സൂപ്പർഹിറ്റ് സിനിമകൾ ചെയ്‌തെങ്കിലും പിന്നീട് ഒരാൾ പോലും തന്നെ സിനിമകളിലേക്ക് വിളിച്ചില്ലെന്നാണ് കിരൺ റാത്തോഡ് പറയുന്നത്. ഇത് കാണുന്ന സിനിമാക്കാരോടാണ് തനിക്ക് ഇക്കാര്യം ചോദിക്കാനുള്ളതെന്നും ആരും തനിക്ക് വർക്ക് തന്നില്ലെന്നും ചെന്നൈ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും കിരൺ പറഞ്ഞു.

അതേസമയം, കരിയറിലെ തിരക്കേറിയ സമയത്ത് താനൊരാളുമായി പ്രണയത്തിലായിരുന്നെന്ന് കിരൺ റാത്തോഡ് വെളിപ്പെടുത്തുന്നുണ്ട്.

Advertisement