പ്രീ ബുക്കിംഗിൽ തന്നെ 2.5 കോടിയുടെ കളക്ഷൻ; ബുക്കിംഗ് സൈറ്റുകളിൽ ട്രെൻഡിംഗിൽ; റിലീസിന് മുൻപ് റെക്കോർഡിട്ട് കിംഗ് ഓഫ് കൊത്ത

149

മലയാള സിനിമയുടെ കുഞ്ഞിക്കയായ പാൻ ിന്ത്യൻ താരം ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ഈ കൾട്ട് ക്‌ളാസ്സിക് ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികൾ ആണ് ലോകമെമ്പാടും നടക്കുന്നത്.

ചിത്രത്തിൽ ദുൽഖറിന് ഒപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും എത്തി.

Advertisements

ചിത്രം മലയാല സിനിമയുടെ തന്നെ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയത് മുതൽ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായിമാറിയിരിക്കുകയാണ് ഈ ചിത്രം.

ALSO READ- അനിഖ അന്ന് എന്റെ ബൈക്കിന്റെ മുമ്പിലിരുന്നാണ് സഞ്ചരിച്ചത്, പിന്നീട് അത് വലിയ വിവാദം ആയി; ദുല്‍ഖര്‍

കിംഗ് ഓഫ് കൊത്ത പ്രീബുക്കിങ്ങിൽ മാത്രം 2.5 കോടിയിൽപ്പരം കളക്ഷൻ നേടിയെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് ചിത്രം തിയേറ്ററിൽ എത്താൻ ഇനി രണ്ട് നാൾ മാത്രമേ ബാക്കിയുള്ളു.

ഇതിനിടെ ദുബായിലെ ഓറിയോൺ മാളിൽ ചൊവ്വാഴ്ച വൈകിട്ട് കിംഗ് ഓഫ് കൊത്തയുടെ താരങ്ങൾ എത്തുന്ന വമ്പൻ പ്രീ റിലീസ് ഇവന്റും നടക്കാൻ പോവുകയാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന മലയാളത്തിലെ കൾട്ട് ക്ലാസിക് ചിത്രമാണ്. നാളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കിംഗ് ഓഫ് കൊത്തയുടെ പുലിക്കളി അരങ്ങേറും.

ALSO READ- അപകടം എന്ന ബോര്‍ഡ് ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും നോക്കാതെ ഞങ്ങള്‍ കയറിപ്പോയി, അവസാനം താഴെ വീണു ; ഇത് തന്റെയും ശോഭനയുടെ രണ്ടാം ജന്മം ആണെന്ന് റഹ്‌മാന്‍

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് എൻ ചന്ദ്രന്റെതാണ്. ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം- രാജശേഖർ, പ്രൊഡക്ഷൻ ഡിസൈനർ- നിമേഷ് താനൂർ, എഡിറ്റർ- ശ്യാം ശശിധരൻ, കൊറിയോഗ്രാഫി- ഷെറീഫ്, വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്- റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ

Advertisement