ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്ത ട്രെയിലറിന് മികച്ച പ്രതികരണം ലഭിക്കുകയാണ്. ട്രെയിലർ പുറത്തെത്തി നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. ആരാധകർ പ്രതീക്ഷിച്ച പോലെ തന്നെ ദുൽഖറിന്റെ മാസ് വേഷമാണ് ചിത്രത്തിൽ.
അതേസമയം, ദുൽഖറിന്റെ കിങ് ഓഫ് കൊത്ത ട്രെയ്ലറിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ കിംഗ് ഖാൻ ഷാരൂഖ് ഖാൻ. ട്രെയ്ലർ വളരെ ആകർഷകമാണെന്നും, ചിത്രത്തിനായി താൻ കാത്തിരിക്കുന്നു എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
ഈ കമന്റിന് മറുപടിയുമായി ദുൽഖറും രംഗത്തെത്തി. ദുൽഖർ നന്ദി പരയുകയാണ് ഷാരൂഖ് ഖാനോട്. ഷാരൂഖ് ഖാന്റെ റെസ്പോൺസ് ഒരു ഫാൻ ബോയ് മോമെന്റ് ആണെന്നാണ് ദുൽഖർ കുറിക്കുന്നത്. വ്യാഴാഴ്ച രാവിലെ റിലീസായ കിംഗ് ഓഫ് കൊത്ത ട്രൈയ്ലർ സോഷ്യൽമീഡിയയിൽ അതിവേഗത്തിലാണ് പ്രശസ്തി നേടിയത്.
കൊത്ത അടക്കി ഭരിക്കുന്ന രാജുവിനെയാണ് ട്രെയ്ലറിൽ കാണിക്കുന്നത്. അച്ഛനെപ്പോലെ ഒരു റൗഡിയാകാൻ ആഗ്രഹിക്കുന്ന രാജുവായി ദുൽഖർ സൽമാൻ എത്തുകയാണ്. ട്രെയിലറിൽ കാണിക്കുന്ന മാസ തിയറ്ററിൽ നേരിട്ട്കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.
അതേസമയം, ചിത്രത്തിൽ ദുൽഖർ ഡബിൾ റോൾ ആണോയെന്ന സംശയവും ട്രെയിലർ ബാക്കിയാക്കുന്നുണ്ട്.
അഭിലാഷ് എൻ ചന്ദ്രന്റെ തിരക്കഥയിൽ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഷബീർ കല്ലറക്കൽ, ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നു.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്.
അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ ആണ് റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രം. നയൻതാരയാണ് ജവാനിൽ നായികയായെത്തുന്നത്. അതിഥി വേഷത്തിൽ ദീപിക പദുകോൺ എത്തുന്നു എന്ന പ്രത്യേകതയും ജവാനുണ്ട്.
ചിത്രത്തിൽ വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പത്താൻ കൊയ്ത് വിജയം ജവാനും നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജികെ വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് സെപ്റ്റംബർ ഏഴിനാണ്.
ഇനി പാടുന്നില്ലെന്ന് കട്ടായം പറഞ്ഞ് യേശുദാസ്, മനസ്സ് മാറ്റി മോഹൻലാൽ