മലയാളികൾ എക്കാലത്തും ഓർത്തിരിയ്ക്കുന്ന ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ‘കിലുക്കം’.1991 മാർച്ച് 15ന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.
മലയാളത്തിലെ എക്കാലത്തേയും റീ വാച്ചബിൾ ചിത്രം കൂടിയാണ് കിലുക്കം. ചിത്രം തീയ്യേറ്ററിൽ എത്തി മുപ്പത് കൊല്ലം കഴിഞ്ഞിട്ടും ടിവിയിൽ സംപ്രേക്ഷണം ചെയ്താൽ ഇന്നും ചിത്രത്തിന് പ്രേക്ഷകർ ഉണ്ടാകാറുണ്ട്.
ALSO READ
ചിത്രം വമ്പൻ ഹിറ്റായത് കൊണ്ട് തന്നെ സിനിമയുടെ കളക്ഷൻ സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് ആരാധകരുടെ ഇടയിൽ പരക്കുന്നത്. ഇപ്പോഴിതാ ചിത്രം നേടിയ കളക്ഷന്റെ യഥാർത്ഥ കണക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ഗുഡ്നൈറ്റ് മോഹൻ.
അന്നത്തെ കാലത്തെ ഏറ്റവും ചെലവേറിയ പടമായിരുന്നു കിലുക്കം എന്നാണ് ഗുഡ്നൈറ്റ് മോഹൻ പറയുന്നത്. അന്ന് 20-25 ലക്ഷം രൂപയ്ക്ക് മലയാളം പടം തീരുന്ന കാലമാണ്. കിലുക്കത്തിന്റെ ഫസ്റ്റ് കോപ്പി ആയപ്പോൾ ആകെ ചിലവായത് 60 ലക്ഷമായിരുന്നുവെന്നും ഗുഡ്നൈറ്റ് മോഹൻ വ്യക്തമാക്കി.
സിനിമ അന്നത്തെ കാലത്ത് അഞ്ച് കോടി രൂപ കളക്റ്റ് ചെയ്തുവെന്നാണ് ഗുഡ്നൈറ്റ് മോഹൻ പറഞ്ഞത്. മലയാളത്തിൽ അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം ബ്രേക്ക് ചെയ്ത ചിത്രമായിരുന്നു കിലുക്കം എന്നും ഗുഡ് നൈറ്റ് മോഹൻ പറഞ്ഞു.
ALSO READ
റൈറ്റ്സ് വിറ്റതിലും കിലുക്കം റെക്കോർഡ് ഇട്ടുവെന്നും ഗുഡ്നൈറ്റ് മോഹൻ പറഞ്ഞു. തെലുങ്ക്, തമിഴ്, ഹിന്ദി റൈറ്റ്സ് വിറ്റ് പ്രിയന് അന്നത്തെ കാലത്ത് എട്ടോ പത്തോ ലക്ഷം രൂപ നേടി. അതും കിലുക്കത്തിന്റെ റെക്കോർഡ് ആയിരുന്നു’, ഗുഡ്നൈറ്റ് മോഹൻ കൂട്ടിചേർത്തു.
പ്രിവ്യൂ കണ്ട എനിക്ക് സിനിമ ഇഷ്ടമായില്ലെന്നും. ചിലവേറിയ സിനിമയാണെന്നും ഇത് എങ്ങനെ മുതലാവുമെന്നുമാണ് ഞാൻ പ്രിയദർശനോട് ചോദിച്ചത്. കുറേ തമാശയുണ്ടെന്നല്ലാതെ ‘കഥ’ കണ്ടില്ലെന്ന് പ്രിയനോട് പറഞ്ഞുവെന്നും ഗുഡ് നൈറ്റ് മോഹൻ പറഞ്ഞു. സഫാരി ടിവിയിൽ സംസാരിക്കവേയായിരുന്നു ഗുഡ് നൈറ്റ് മോഹന്റെ വെളിപ്പെടുത്തൽ.