നടൻ ടിജി രവിയും അദ്ദേഹത്തിന്റെ മകനും നടനുമായ ശ്രീജിത്ത് രവിയും വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതരാണ്. തുടക്ക കാലത്ത് കിടിലൻ വില്ലനായിരുന്നെങ്കിൽ പിന്നീട് അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് എത്തുകയും പിന്നീട് തമാശ റോളുകളിൽ തിളങ്ങുകയും ചെയ്ത ശ്രീജിത്ത് രവി ഇടക്കാലത്ത് വിവാദങ്ങളും ഉണ്ടാക്കിയിരുന്നു.
എന്നാൽ സന്തുഷ്ടമായ കുടുംബജീവിതത്തെ ഈ വിവാദങ്ങളും ഏറ്റിട്ടില്ല. താരത്തിന്റെ അവസ്ഥയിൽ കൂടെ നിൽക്കുകയാണ് ഭാര്യ സജിത. തന്റെത് പ്രണയവിവാഹമായിരുന്നു എന്ന് ശ്രീജിത്ത് രവി പലപ്പോഴും വെളിപ്പെടുത്തിയിരുന്നു. വിവാഹത്തെ കുറിച്ച് ശ്രീജിത്ത് പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.
എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ശ്രീജിത്ത് രവി തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് ഭാര്യ സജിതയെ പരിചയപ്പെട്ട് വിവാഹം കഴിച്ചതിനെ കുറിച്ചൊക്കെ താരം വെളിപ്പെടുത്തുന്നുണ്ട്.
പ്രണയവിവാഹമാണോ, അതിന് മുൻപും പിൻപും പ്രണയം ഉണ്ടായിട്ടുണ്ടോ എന്നാണ് ശ്രീജിത്ത് രവിയോട് എംജി ചോദിച്ചത്. ഇതിന്, ‘എന്റേത് പ്രണയവിവാഹമായിരുന്നു. അതിന് മുൻപും പിൻപും ഉള്ളത് അവിടെ നിൽക്കട്ടേ, അത് പറഞ്ഞ് കഴിഞ്ഞാൽ കുടുംബ വഴക്കായി പോവും. മാത്രമല്ല ആ ചോദ്യത്തിന് എന്നെ പോലെരാൾക്ക് അതുപോലൊരു കുട്ടിയെ എങ്ങനെ കിട്ടി എന്നൊരു അതിശയോക്തി ഇല്ലേ എന്നും’- ശ്രീജിത്ത് തിരിച്ചുചാദിക്കുന്നു.
തന്നെയൊക്കെ ആരെങ്കിലും പ്രണയിക്കുമോ എന്നൊരു ധ്വനി ആ ചോദ്യത്തിലുണ്ട്. പക്ഷേ എനിക്കും അതൊരു അത്ഭുതമായിരുന്നു എന്നാണ് പ്രണയ വിവാഹത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെ ശ്രീജിത്ത് രവി പറയുന്നത്.
ഭാര്യ സജിതയുമായിട്ടുള്ള കല്യാണാലോചന വന്നത് ബന്ധുവീട്ടിൽ നിന്നാണെന്നും എന്നാൽ അത് ഒഴിഞ്ഞുപോവുകയും പിന്നീട് പ്രണയിച്ച് വിവാഹത്തിലെത്തുകയും ആയിരുന്നെന്നും താരം പറയുന്നു.
‘എനിക്ക് ഇരുപത്തിയെട്ട് ഇരുപത്തിയെൻപത് വയസുള്ളപ്പോൾ വീട്ടിൽ കല്യാണാലോചന ശക്തമായിരിക്കുകയാണ്. അങ്ങനെയിരിക്കേ ഒരു കല്യാണ വീട്ടിൽ വച്ച് ആദ്യമായി സജിതയെ കണ്ടു. ഈ കുട്ടി കൊള്ളാമല്ലോ, അതിനെ ഒന്ന് ആലോചിച്ചാലോ എന്ന് അമ്മയോട് പറഞ്ഞു. അമ്മ അന്വേഷിച്ചിട്ട് പറഞ്ഞു അത് പത്തിലോ പ്ലസ്ടുവിലോ പഠിക്കുന്ന കുട്ടിയാണെന്ന്. പ്രായം ചെറുതായത് കൊണ്ട് ആ ആലോചനയെ വിട്ടു. പക്ഷേ അത് തെറ്റാണെന്ന് പിന്നീട് മനസിലായി ശരിക്കും അന്ന് സജിത കോളേജിൽ പഠിക്കുകയായിരുന്നു’ ശ്രീജിത്ത് പറയുന്നു.
‘സജിത പാലക്കാട് മേഴ്സി കോളേജിൽ പഠിക്കുകയായിരുന്നു. കോളേജിലെ പരിപാടിയുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചു. അങ്ങനെ ഫോൺ വഴിയാണ് പരിചയപ്പെടുന്നത്. അകന്ന ബന്ധുക്കളായത് കൊണ്ട് മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ ഇയാളാണ് വിളിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ കിളിനാദം പോലൊരു ശബ്ദം കേട്ടാൽ നമ്മൾ വിടില്ലല്ലോ, അങ്ങനെ ആ സംസാരം പതിയെ ഇഷ്ടമായി.’- ശ്രീജിത്ത് വിശദീകരിക്കുന്നു.
പിന്നീട്, ഒരു ഹോസ്പിറ്റൽ പരിസരത്ത് വച്ചാണ് ഞങ്ങൾ വീണ്ടും കാണുന്നത്. പിന്നെ വീട്ടുകാർ അറിയാതെ ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവർ ആയത് കൊണ്ട് എന്റെ വീട്ടിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. ഗുരുവായൂർ വച്ച് കല്യാണം നടത്തിയെന്നും ഇപ്പോൾ രണ്ട് ആൺകുട്ടികളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണെന്നും ശ്രീജിത്ത് പറയുന്നു.