സാമ്പാര്‍ മേമ്പൊടി ജലാശയത്തില്‍ നിന്ന് സര്‍പ്പശത്രുവനത്തിലേക്ക് എത്ര ദൂരം, കിടിലന്‍ ചോദ്യവുമായി മുകേഷ്, അമ്പരന്ന് റിമി ടോമി, ഒടുവില്‍ ഉത്തരം പറഞ്ഞ് ഞെട്ടിച്ച് നവ്യയും

1101

കിടിലം എന്ന റിയാലിറ്റി ഷോയിലെ വിധാകര്‍ത്താക്കളായി എത്തിയിരിക്കുന്നത് നടന്‍ മുകേഷും നടി നവ്യ നായരും ഗായിക റിമി ടോമിയുമാണ്. ഒത്തിരി പ്രേക്ഷകരെ സ്വന്തമാക്കി ഷോ വിജയകരമായി മുന്നോട്ട് പോകുകയാണ്.

Advertisements

വിധികര്‍ത്താക്കളുടെ ചില സംഭാഷണങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. ആന്തരീകാവയവങ്ങള്‍ കഴുകിയെടുക്കുന്ന സന്യാസിമാരുടെ കഥ പറഞ്ഞ നവ്യ നായര്‍ കുറേ കാലം ട്രോളന്മാരുടെ പിടിയിലായിരുന്നു.

Also Read: സോഷ്യല്‍മീഡിയയിലൂടെ പരിചയം, നടിയാണെന്ന് അറിയാതെ പ്രണയം, പിന്നാലെ വിവാഹം, ഇപ്പോള്‍ കുട്ടികളെ പറ്റിയുള്ള പ്ലാനിങ്ങിലാണെന്ന് രഞ്ജിനിയും ഭര്‍ത്താവും

ഇത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ നടന്‍ മുകേഷിന്റെ ഒരു കടംങ്കഥയാണ് ശ്രദ്ധ നേടുന്നത്. ”സാമ്പാര്‍ മേമ്പൊടി ജലാശയത്തില്‍ നിന്ന് സര്‍പ്പശത്രുവനത്തിലേക്ക് എത്ര ദൂരം” എന്നായിരുന്നു മുകേഷിന്റെ ചോദ്യം.

ഇത് കേട്ട് വിധികര്‍ത്താക്കളെല്ലാം അമ്പരന്നു. പിന്നാലെ 322 എന്ന് രസകരമായി റിമി ടോമി ഉത്തരം നല്‍കുന്നുമുണ്ട്. എന്നാല്‍ ആ ഉത്തരം തെറ്റായിരുന്നു. ഒടുവില്‍ നവ്യ നായരാണ് എന്താണ് ഈ കടംങ്കഥയെന്നും അതിന്റെ ഉത്തരം എന്താണെന്നും കണ്ടെത്തിയത്.

Also Read: അഡാറ് ലവിന് ശേഷം ഒമര്‍ലുലുവുമായി ഒരു കണക്ഷനുമില്ല, തുറന്നുപറഞ്ഞ് പ്രിയവാര്യര്‍, ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന സംശയത്തില്‍ സോഷ്യല്‍മീഡിയ

കായത്തിനെയാണ് സാമ്പാര്‍ മേമ്പൊടി എന്ന് ഉദ്ദേശിക്കുന്നതെന്നും ജലാശയം എന്നത് കുളമാണെന്നും സര്‍പ്പ ശത്രു എന്നത് കീരിയെന്നും വനം എന്നത് കാടാകുമെന്നും നവ്യ പറഞ്ഞു. അതായത് കായംകുളത്ത് നിന്നും കീരിക്കാടേയ്ക്ക് എത്ര ദൂരം എന്നാണ് മുകേഷേട്ടന്‍ ചോദിച്ചതെന്ന് നവ്യ പറയുന്നു.

നവ്യയുടെ ഉത്തരം കേട്ട് മുകേഷും റിമിയും ഞെട്ടി. നീയൊരു വിഞ്ജാന പണ്ഡാഹാരം തന്നെയെന്ന് റിമി ടോമി പറഞ്ഞു. വിധികര്‍ത്താക്കളുടെ സംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു ഷോയുടെ അവതാരകയും മത്സരാര്‍ത്ഥികളും.

Advertisement