ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക ആയിരുന്നു നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍ . മലയാള സിനിമയലും സജീവമായിരുന്ന നടിക്ക് കേരളത്തിലും ആരാധകര്‍ ഏറെ ആയിരുന്നു. ദ ബേണിംഗ് ട്രെയിന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി അഭിനയ ജീവിതം ആരംഭിച്ചത്.
സംവിധായകന്‍ സുന്ദര്‍ സിയെ ആണ് ഖുശ്ബു വിവാഹം കഴിച്ചിരിക്കുന്നത്. 2010ല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചേര്‍ന്ന നടി പിന്നീട് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബര്‍ മാസത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു
സനാതധന ധര്‍മ്മത്തെ കുറിച്ചുള്ള ഉദയദിനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഖുശ്ബു ഇപ്പോള്‍. വിമര്‍ശിച്ചുകൊണ്ടായിരുന്നു ഖുശ്ബു എത്തിയത്. താന്‍ ഒരു മുസ്ലീമായിട്ടാണ് ജനിച്ചത്, എന്നിട്ട് പോലും തനിക്ക് ജനങ്ങള്‍ ക്ഷേത്രങ്ങള്‍ പണിതിട്ടുണ്ടെന്ന് ഖുശ്ബു പറയുന്നു.
അതാണ് സനാതന ധര്‍മം. സ്‌നേഹിക്കുക, വിശ്വസിക്കുക, ബഹുമാനിക്കുക, എല്ലാവരെയും തുല്യരായി തന്നെ കാണുക എന്നും ഡികെ ചെയര്‍മാന്‍ കെ വീരമണി തന്നെ സനാതന ധര്‍മമെന്ന സത്യത്തെ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ ഡിഎംകെ എന്തുകൊണ്ട് ഇത് നിഷേധിക്കുന്നുവെന്നും പരാജയങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ അവരുടെ മുടന്തന്‍ ന്യായം മാത്രനമാണിതെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജന്മാഷ്ടമി ഇനി വരുന്ന വര്‍ഷങ്ങളിലും ഗംഭീരമായി ആഘോഷിക്കണമെന്ന് നടനും ബിജെപി നേതാവുമായി സുരേഷ് ഗോപി പറഞ്ഞു. വരുന്ന തലമുറക്ക് ക്ഷേത്രങ്ങള്‍ വഴികാട്ടികളാവണമെന്നും ഓരോ മിത്ത് വിവാദവും ഹൈന്ദവ സമാജത്തിന് ഊര്‍ജം പകരുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.