ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാന വീക്കിലേക്ക് അടുത്തുകൊണ്ടിരിക്കെ ഫാമിലി വീക്കാണ് ഇപ്പോൾ നടക്കുന്നത്. മത്സരാർഥികളുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹൗസ് സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്നത്തെ എപ്പിസോഡിൽ അഖിൽ മാരാറിന്റെ കുടുംബമാണ് ഇന്ന് ഹൗസിലേക്ക് എത്തിയിരിക്കുന്നത്. ഫാമിലി വീക്കിൽ മക്കളും ഭാര്യയും എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇരുവരേയും അഖിൽ നിറഞ്ഞ കണ്ണുകളോടെയാണ് എതിരേറ്റത്.
പ്രമോയിൽ കാണിച്ച ദൃശ്യങ്ങൾ മനോഹരമാണെന്ന് ആണ് വീഡിയോയ്ക്ക് ആരാധകർ കമന്റുകളായി കുറിക്കുന്നത്. അഖിലിന്റെ ഭാര്യ ലക്ഷ്മിയും രണ്ട് മക്കളും വാതിൽ തുറന്ന് വീട്ടിലേക്ക് എത്തുമ്പോൾ മത്സരാർഥികളും ആകാംക്ഷയിലായിരുന്നു.
രണ്ട് കുട്ടികളെയും വാരിപ്പുണർന്നാണ് വീട്ടിലേക്ക് അഖിൽ സ്വീകരിച്ചത്. ഭാര്യ ലക്ഷ്മിയെ എടുത്തുയർത്തുകയും ചെയ്തു. വീട്ടിലെ ഓരോ മത്സരാർഥിയെയും പിന്നീട് അഖിലിന്റെ ഭാര്യ പരിചയപ്പെടുന്നുമുണ്ട്.
കഴിഞ്ഞദിവസം സെറീനയുടെ അമ്മയും ആന്റിയും എത്തിയിരുന്നു. ഇവർ സമ്മാനങ്ങൾ നൽകി മടങ്ങിയതിന് ശേഷമായിരുന്നു റെനീഷയുടെ അമ്മയും സഹോദരൻ അനീഷും അംലു എന്ന കുട്ടിയും വീട്ടിലേക്ക് എത്തിയത്. ഇവർ റെനീഷയ്ക്ക് ചില ഉപദേശങ്ങളും നൽകിയിരുന്നു.
സഹോദരൻ അനീഷ് ദുബായിൽ നിന്ന് ചോക്ലേറ്റുകൾ ഒരുപാട് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദുബായ്യിൽ നിന്നായതുകൊണ്ട് ഒരുപാട് കഴിക്കേണ്ട. അത് അത്ര നല്ലതല്ലെന്നാണ് റെനീഷയോട് പറഞ്ഞത്. ഇക്കാര്യം മനസിലാകാതിരുന്ന റെനീഷ എന്താ എന്ന് ചോദിച്ചപ്പോൾ ഡയബറ്റീസാകും എന്ന് തമാശയായി അനീഷ് പറയുന്നുണ്ടായിരുന്നു.
‘അത് നല്ല ചോക്ലേറ്റാണ് എന്ന് വിചാരിച്ച് ഒരുപാട് കഴിക്കേണ്ട, ദുബായ്യിൽ നിന്ന് വന്ന മിഠായിയുടെ കാര്യം സമാധാനത്തോടെ ആലോചിക്കൂ, അധികമായാൽ അമൃതും വിഷം എന്നൊക്കെയാണ് അനീഷ് പറയുന്നത്.
അടുത്തമാസം രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് ഇത്തവണ ആരംഭിച്ചത്. റെനീഷ റഹ്മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാഗർ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിൻ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ഗോപിക?ഗോപി എന്നിവരായിരുന്നു തുടക്കത്തിൽ എത്തിയത്.
നിലവിൽ, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖിൽ മാരാർ, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയൻ മിഥുൻ എന്നിവരാണ് അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ വിജയിച്ച് ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് എത്തിയിട്ടുണ്ട്.