ആദ്യ പാന്‍ഇന്ത്യന്‍ താരം സുരേഷ് ഗോപി, അക്കാലത്ത് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഒന്നുമായിരുന്നില്ല, തുറന്നുപറഞ്ഞ് ഖാദര്‍ ഹാസന്‍

508

മലയാളത്തിന്റെ സൂപ്പര്‍താരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് ശേഷം പലരും അദ്ദേഹത്തെ വിമര്‍ശിക്കുന്നുണ്ട്.

Advertisements

ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും നിര്‍മ്മാതാവ് കൂടിയായ ഖാദര്‍ ഹാസന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇന്ന് മലയാളത്തില്‍ പല താരങ്ങളും പാന്‍ ഇന്ത്യന്‍ സ്റ്റാര്‍സ് ആയി തിളങ്ങുന്നുണ്ടെങ്കിലും മലയാള സിനിമയിലെ ആദ്യ പാന്‍ ഇന്ത്യന്‍ താരം സുരേഷ് ഗോപിയാണെന്ന് ഖാദര്‍ ഹാസന്‍ പറയുന്നു.

Also Read: പ്രണയത്തിലായത് രണ്ട് വര്‍ഷം മുമ്പ്, വിവാഹമാകുമ്പോഴേ വെളിപ്പെടുത്തൂവെന്ന് അന്നേ തീരുമാനിച്ചത്, ഗോപിക അനില്‍ പറയുന്നു

പല മൊഴിമാറ്റ ചിത്രങ്ങളും ഇന്ന് മലയാളത്തില്‍ ഹിറ്റാണ്. അതുപോലെ തന്നെ ഒരുകാലത്ത് സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ മറ്റ് ഭാഷകളില്‍ വലിയ വിജയം നേടിയിരുന്നുവെന്നും കേരളത്തില്‍ അല്ലു അര്‍ജുന്‍ സിനിമകള്‍ പോലെയായിരുന്നു ആന്ധ്രയില്‍ സുരേഷ് ഗോപിയുടെ സിനിമയ്ക്കുള്ള വാല്യു എന്നും ഖാദര്‍ ഹാസന്‍ പറയുന്നു.

മലയാളത്തില്‍ ആക്ഷന്‍ സിനിമകളുടെ മാര്‍ക്കറ്റ് വാല്യു കൂടാന്‍ കാരണം സുരേഷ് ഗോപിയാണ്. കമ്മീഷണര്‍ ചിത്രം കേരളത്തില്‍ വന്‍ വിജയം കൊയ്തപ്പോള്‍ തമിഴ് തെലുങ്ക് ഡബ്ബ് പതിപ്പുകള്‍ ഇറങ്ങുകയും വിതരണക്കാരെ പോലും അമ്പരപ്പിച്ചുകൊണ്ട് ആ രണ്ട് പതിപ്പുകളും അഭൂതപൂര്‍വ്വമായ വിജയം കൈവരിക്കുകയും ചെയ്തുവെന്നും ഖാദര്‍ ഹാസന്‍ പറയുന്നു.

Also Read: ഇത്രയും ചെറുപ്പത്തില്‍ ഒത്തിരി സ്വപ്‌നങ്ങള്‍ ബാക്കിവെച്ച് തിരികെ വരാന്‍ പറ്റാതെ യാത്രയായി, വിശ്വസിക്കാനാവുന്നില്ല, ആദിത്യന്റെ വിയോഗത്തില്‍ വേദന മാറാതെ സീമ ജി നായര്‍, നൊമ്പരക്കുറിപ്പ്

കൂടാതെ ഏകലവ്യന്‍, സിബിഐ ഓഫീസര്‍ എന്ന പേരില്‍ തെലുങ്കിലും തമിഴിലും റിലീസായിരുന്നു. ആ ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സുപ്രീം സ്റ്റാര്‍ പദവി നേടിയതെന്നും മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാന്‍ ഹൈദരാബാദിലും വിശാഖപട്ടണത്തും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നുവെന്നും ഖാദര്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement