മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗ്, ഒപ്പം മലയാളം പാട്ടും; മലയാളം പറഞ്ഞ് കൈയടി വാങ്ങി ‘കെജിഎഫ് താരം യഷ്

47

ഒരു കന്നഡ ചിത്രം കാണാന്‍ മലയാളി ആരാധകര്‍ തീയെറ്ററില്‍ ഇടിച്ചു കയറുക. ചരിത്രം മാറ്റിക്കുറിച്ചാണ് കെജിഎഫ് തെന്നിന്ത്യയില്‍ വെന്നിക്കൊടിപാറിക്കുന്നത്.

മലയാളം മാത്രമല്ല തമിഴ് , തെലുങ്ക് പ്രേക്ഷകരെയെല്ലാം കൈയിലെടുത്ത് വന്‍ വിജയമായി മാറിയിരിക്കുകയാണ് ചിത്രം.

Advertisements

സിനിമ ഹിറ്റായതോടെ കെജിഎഫ് താരം യഷ് തെന്നിന്ത്യന്‍ ആരാധകര്‍ക്ക് പ്രീയപ്പെട്ടവനായി. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞ് മലയാളം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് യഷ്.

അടുത്തിടെ യഷ് നടത്തിയ അഭിമുഖത്തിലാണ് യഷ് പച്ചവെള്ളം പോലെ മലയാളം പറഞ്ഞത്. തനിക്ക് മലയാളം പുതുമയല്ല എന്ന് പറഞ്ഞുകൊണ്ടാണ് താരം മലയാളത്തില്‍ സംസാരിച്ചത്.

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗ് സവാരിഗിരി ഗിരിയാണ് താരം ആരാധകര്‍ക്കായി പറഞ്ഞത്. മാത്രമല്ല തനിക്ക് ഒരു മലയാളം ഗാനം അറിയാമെന്ന് പറഞ്ഞ് യഷ് ഒരു പാട്ടും പാടി.

ഷാന്‍ റഹ്മാന്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറക്കിയ സൂപ്പര്‍ഹിറ്റായ ആല്‍ബത്തിലെ പലവട്ടം കാത്തുനിന്നു ഞാന്‍ എന്ന ഗാനമാണ് യഷ് പാടിയത്.

കെജിഎഫ് തീയെറ്ററില്‍ പോയി കാണണമെന്ന് ആരാധകരോട് മലയാളത്തില്‍ അഭ്യര്‍ത്ഥിക്കാനും യഷ് മറന്നില്ല.

മലയാളം, തമിഴ് ഉള്‍പ്പടെ ആറ് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ഒരാഴ്ചയ്ക്കുള്ളില്‍ 100 കോടിയാണ് വാരിയത്. കന്നഡയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് കെജിഎഫ്.

കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. ‘കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെജിഎഫ്.

Advertisement