കെജിഎഫ് 2 തന്നെ അദ്ഭുതപ്പെടുത്തി ; സിനിമയിൽ പുതിയൊരു നിലവാരം കൊണ്ടുവരാൻ സംവിധായകന് സാധിച്ചു : പൃഥ്വിരാജ്

53

കന്നഡയിലെ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 പ്രിവ്യു കണ്ട വിശേഷം പങ്കു വച്ച് നടൻ പൃഥ്വിരാജ്. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രിവ്യു കാണുവാൻ കെജിഎഫ് ടീം പൃഥ്വിയെ ക്ഷണിച്ചിരുന്നു.

കെജിഎഫ് 2 തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് ചിത്രം കണ്ട ശേഷം പൃഥ്വിയുടെ പ്രതികരണം. കെജിഎഫ് 2വിലൂടെ സിനിമയിൽ പുതിയൊരു നിലവാരം കൊണ്ടുവരാൻ സംവിധായകൻ പ്രശാന്ത് നീലിന് സാധിച്ചെന്നും പൃഥ്വി പറയുന്നുണ്ട്.

Advertisements

ALSO READ

ആ കഥാപാത്രം എന്തായിരുന്നു എന്ന് അറിയാതെയാണ് ഞാൻ സിനിമയിൽ അഭിനയിച്ചത് ; സോഷ്യൽ മീഡിയയിൽ വൈറലായി ജോമോളുടെ പഴയ അഭിമുഖം

ഏപ്രിൽ 14നാണ് കെജിഎഫ് 2 റിലീസിനെത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും റിലീസ്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വൻ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നത്.

2018 ഡിസംബർ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. കർണാടകയിൽ ആദ്യ ദിന കലക്ഷൻ 14 കോടി. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ഹിന്ദിയിൽ നിന്നും 70 കോടിയും തെലുങ്കിൽ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ ആകെ കലക്ഷൻ 225 കോടി.

ALSO READ

എന്തൊക്കെയോ കാണിക്കുന്നു ; കാമുകനൊപ്പമുള്ള ഡാൻസ് വീഡിയോയുമായും ദിയ കൃഷ്ണ

കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. നായകൻ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തിന് കാരണാമായതെന്ന് കാഴ്ചക്കാർ പറയുന്നു. പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്.

 

Advertisement