മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗം സഹപ്രവര്‍ത്തകരെയും മലയാള സിനിമയെയും ഒന്നടങ്കം ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. കെജി ജോര്‍ജിന് തന്റെ അവസാന കാലത്ത് ഭാര്യയും മക്കളും വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച് ഗോവയില്‍ സുഖവാസത്തിന് പോയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ ഇത്തരം ആരോപണത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെജി ജോര്‍ജിന്റെ ഭാര്യയും ഗായികയുമായ സെല്‍മ ജോര്‍ജ്. തങ്ങളുടെ മക്കള്‍ രണ്ടാളും ദോഹയിലും ഗോവയിലുമാണെന്നും ജോര്‍ജിനെ സിഗ്നേച്ചര്‍ എന്ന സ്ഥാപനത്തിലാക്കിയത് ഡോക്ടര്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ളതുകൊണ്ടാണെന്നും സെല്‍മ പറഞ്ഞു.
സോഷ്യല്‍മീഡിയയില്‍ പലരും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ മരിക്കുന്നത് വരെ നല്ല രീതിയിലാണ് നോക്കിയതെന്നും ജോര്‍ജ് സ്‌ട്രോക്ക് വന്ന് കിടപ്പിലായിരുന്നുവെന്നും തനിക്ക് അദ്ദേഹത്തെ തനിച്ച് ശുശ്രൂഷിക്കാന്‍ കഴിയുമായിരുന്നില്ലെന്നും സെല്‍മ പറയുന്നു.
അതുകൊണ്ടാണ് സിഗ്നേച്ചര്‍ പോലെയൊരു സ്ഥാപനത്തിലാക്കിയത്. അവിടെ എല്ലാവിധ പരിരക്ഷയും നല്‍കിയിരുന്നു,സമാധാനത്തോടെയാണ് ജോര്‍ജ് മരിച്ചതെന്നും എന്നാല്‍ അദ്ദേഹം യാത്രയായത് രണ്ട് സിനിമകള്‍ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയിട്ടാണെന്നും സെല്‍മ പറയുന്നു.
അദ്ദേഹത്തെ പോലൊരു സംവിധായകന്‍ ഇനിയുണ്ടാവില്ല. താന്‍ മകന്റെയൊപ്പം ഗോവയിലായിരുന്നുവെന്നും വേഗം പോയിട്ട് വരാമെന്ന് പറഞ്ഞിട്ടാണ് യാത്ര തിരിച്ചതെന്നും മകള്‍ ദോഹയിലേക്ക് പോയപ്പോള്‍ താന്‍ തനിച്ചായത് പോലെ തോന്നിയെന്നും അതാണ് മകന്റെയൊപ്പം ഗോവയിലേക്ക് പോയതെന്നും സെല്‍മ പറയുന്നു.