പോൺ സിനിമകളിലൂടെ വന്ന് പിന്നീട് ബോളിവുഡ് സിനിമകളിൽ നായികയായി മാറിയ താരമാണ് സണ്ണി ലിയോൺ. നിരവധി സൂപ്പർഹിറ്റ് ഹിന്ദി സിനിമകളിൽ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു. ബോളിവുഡ് സിനിമകൾ കൂടാതെ തെന്നിന്ത്യൻ സിനിമകളിലും സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ ടിപ്‌സ് ആരാധകരായ പ്രേക്ഷകരുമായി സണ്ണി ലിയോൺ പങ്കു വെയ്ക്കുകയാണ്. ഭർത്താവ് ഡാനിയേലിനൊപ്പം നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്
അഞ്ച് ടിപ്‌സ് ആണ് ദാമ്പത്യ ബന്ധത്തിന്റെ തിളക്കം നിലനിർത്താൻ സണ്ണി നിർദ്ദേശിക്കുന്നത്. മനസ്സുണ്ടെങ്കിൽ ഈ കാര്യങ്ങൾ നടത്തിയെടുക്കാൻ വളരെ എളുപ്പമാണ്. ഡേറ്റ് നൈറ്റുകൾ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സണ്ണിക്ക് പകർന്നു നൽകാനുള്ളതെന്നും സണ്ണി ലിയോൺ പറഞ്ഞിരുന്നു.
പോൺ താരമായിരുന്നതിനാൽ തനിക്ക് സിനിമയിൽ തുടക്ക കാലത്ത് ചില പ്രതിസന്ധികൾ അഭിമുഖീകരിച്ചിരുന്നതായി നടി പറയുന്നു. ബോളിവുഡിലെ മുൻനിര നടൻമാർ തന്നോടൊപ്പം അഭിനയിക്കാൻ മടികാണിച്ചെന്ന് നടി തുറന്നു പറഞ്ഞിരുന്നു. ഇവരെല്ലാം തങ്ങളുടെ തന്റെ കൂടെ അഭിനയിക്കാത്തതെന്നും നടി പറയുന്നു.
നടന്മാരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം ഒഴിഞ്ഞുമാറൽ തനിക്ക് നല്ല സിനിമകൾ ലഭിക്കുന്നതിന് തടസ്സമായെന്നും സണ്ണി ലിയോൺ 2015 ൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ ഒപ്പം ജോലി ചെയ്യുന്ന മിക്ക നടൻമാരും വിവാഹിതരാണ്. അവരുടെ ഭാര്യമാരെ കണ്ടുമുട്ടുമ്പോൾ നടൻമാരേക്കാൾ കൂടുതൽ ഞാനവരുമായി അടുക്കുന്നു. എങ്കിൽ പോലും ഒരു അരക്ഷിതാവസ്ഥ ഉണ്ടെന്ന് ഞാൻ കരുതുന്നു.” സണ്ണി ലിയോൺ കൂട്ടിച്ചേർത്തു.
Also Read
കേട്ടത് സത്യമാണ്; പക്ഷേ അത് സംഭവിച്ചത് വളരെ യാദൃശ്ചികമായാണ്; അതും ആകാശത്ത്; സംവിധായകൻ ഷാജി കൈലാസ്
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം, എനിക്ക് നിങ്ങളുടെ ഭർത്താവിനെയോ കാമുകനെയോ ആവശ്യമില്ല. ലോകത്തിലെ തന്നെ ഏറ്റവും നല്ല ഭർത്താവാണ് എനിക്കുള്ളതെന്നും എനിക്കവരോട് അവരോട് എനിക്ക് പറയാൻ തോന്നും, ഞാനദ്ദേഹത്തെ സ്നേഹിക്കുന്നു. എന്റെ ഭർത്താവ് ഹോട്ട് ആണ്. അവൻ വൈകാരികമായും മറ്റെല്ലാ തലത്തിലും എന്നെ തൃപ്തയാക്കുന്നു.’ സണ്ണി ലിയോൺ അഭിമുഖത്തിൽ പറയുന്നു.