ബിഗ് സ്‌ക്രീനില്‍ ഒരിക്കല്‍ കൂടി സേതുമാധവന്‍, കിരീടം കാണാന്‍ തിയ്യേറ്ററില്‍ വമ്പന്‍ തിരക്ക്, ആര്‍പ്പുവിളിയും കൈയ്യടിയും

58

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്കുകളില്‍ ഒന്നാണ് കിരീടം എന്ന ഹിറ്റ് ചിത്രം. സേതുമാധവന്‍ എന്ന കിരീടത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലുണ്ട്.

Advertisements

കേരളപ്പിറവിയോടനുബന്ധിച്ചുള്ള കേരളീയം പരിപാടിയില്‍ അത് ശരിക്കും മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ടാവും. പരിപാടിയുടെ ഭാഗമായി ഏതാനും നാളുകളായുള്ള ഫിലിം ഫെസ്സിവലില്‍ ലാലേട്ടന്റെ കിരീടവും പ്രദര്‍ശിപ്പിച്ചിരുന്നു.

Also Read: മോഹന്‍ലാലിന്റെ അഡ്വക്കേറ്റ് ശ്യാം എന്ന കഥാപാത്രം ഒത്തിരി സ്വാധീനിച്ചു, എന്നാല്‍ നേരില്‍ അങ്ങനെയൊരാളല്ല, ശാന്തി മായാദേവി പറയുന്നു

മോഹന്‍ലാലിന്റെ അഭിനയമികവ് ആസ്വദിക്കാനും തിലകന്‍ എന്ന അനശ്വര നടനെ ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ കാണാനുമായി നൂറുകണക്കിന് പേരാണ് തിയ്യേറ്റിലേക്ക് ഒഴുകിയെത്തിയത്. ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനിനൊക്കെ ആര്‍പ്പുവിളിയും കൈയ്യടിയുമൊക്കെയായിരുന്നു.


ഫിലിംഫെസ്റ്റിവലില്‍ രണ്ട് ദിവസം മുമ്പ് മണിച്ചിത്രത്താഴ് പ്രദര്‍ശിപ്പിച്ചിരുന്നു. കൈരളി, നിള, ശ്രീ തുടങ്ങിയ തിയ്യേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അന്ന് വന്‍ തിരക്കായിരുന്നു തിയ്യേറ്ററുകളില്‍ അനുഭവപ്പെട്ടത്.

Also Read: രണ്ട് ഹൃദയങ്ങള്‍ ഇനി ഒരുമിച്ച്; നടി അമല പോള്‍ വിവാഹിതയായി

തിരക്ക് കാരണം മൂന്ന് ഷോകള്‍ കൂടി കൂട്ടിച്ചേര്‍ക്കേണ്ടിയും വന്നു. കേരളപ്പിറവ് ദിനം മുതലാണ് കേരളീയം പരിപാടി ആരംഭിച്ചത്. സിനിമാസാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം പരിപാടിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Advertisement