കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നത്. പുതിയ ഉത്തരവനുസരിച്ച് ഒരു ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർ, കോവിഡ് പോസീറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്ക് മാത്രമേ വ്യാപാരശാലകളിലും മാർക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ.
Also read
സമൂഹത്തിന്റെ പല കോണിൽ നിന്നും പുതിയ മാനദണ്ഡങ്ങൾക്കെതിരെ വിമർശനം ഉയരുന്നുണ്ട്. ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി ഏർപ്പെടുത്തിയ നിബന്ധനകൾക്കെതിരെ നടി രഞ്ജിനിയും രംഗത്തെത്തിയിരിക്കുകയാണ്. ”പാൽ വാങ്ങാൻ പോകാനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഞാൻ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കോമാളികൾ’ എന്നാണ് രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചിരിയ്ക്കുന്നത്.
സർക്കാരിൻറെ പുതിയ മാർഗനിർദേശപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് (ടിപിആർ) പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക.
Also read
ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ മുൻസിപ്പൽ വാർഡുകളിലെയും കോവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തിൽ എത്ര പേർക്ക് രോഗമുണ്ടെന്ന് കണക്കെടുക്കും. ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കുകയും ചെയ്യും.