കേരളത്തിലെ ടോപ്പ് ലിസ്റ്റില്‍ മറുഭാഷ ചിത്രങ്ങള്‍, ഇടംനേടി ആടുജീവിതവും, മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം പുറത്ത്

140

കഴിഞ്ഞ വര്‍ഷം വരെ തലതാഴ്ത്തിയിരുന്ന മലയാള സിനിമ ഈ വര്‍ഷം ആരംഭത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. കണ്ടന്റുകളിലായിക്കോട്ടെ, കഥ പറയുന്ന രീതിയായിക്കോട്ടെ എല്ലാം മലയാള സിനിമയില്‍ വന്‍ മാറ്റമാണ് അടുത്തിടെയായി കണ്ടുകൊണ്ടിരിക്കുന്നത്.

Advertisements

വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളാണ് ഈ വര്‍ഷം ഇറങ്ങിയതില്‍ കൂടുതലും. ആദ്യമായി 200 കോടി ക്ലബ്ബിലും മലയാള സിനിമ എത്തിയിരിക്കുകയാണ്. കേരളത്തില്‍ വാരാന്ത്യ കളക്ഷനില്‍ കുതിച്ചുകയറിയ ചിത്രങ്ങളുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Also Read:വെറും നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍, നേടിയത് 60കോടിക്ക് മുകളില്‍, ഇനി ലക്ഷ്യം 100കോടി, വിജയക്കുതിപ്പ് തുടര്‍ന്ന് ആടുജീവിതം

ടോപ് ഫോറില്‍ എത്തിയിരിക്കുന്ന സിനിമകളുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഈ ലിസ്റ്റില്‍ നിലവില്‍ ഒരു മലയാള സിനിമ മാത്രമേയുള്ളൂ. ഇതര ഭാഷ ചിത്രങ്ങളാണ് ലിസ്റ്റില്‍ മുന്നിലുള്ളത്.

വീക്കെന്‍ഡ് ഗ്രോസ് കളക്ഷനില്‍ ഒന്നാമതെത്തിയിരിക്കുന്നത് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വിജയ് ചിത്രം ലിയോയാണ്. 32.85കോടിയാണ് ലിയോയുടെ വാരാന്ത്യ കളക്ഷന്‍. യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് 2 ആണ് രണ്ടാം സ്ഥാനത്ത്.

Also Read:ഒന്നുമില്ലാതിരുന്ന സമയത്ത് പോലും ചെയ്ത സഹായങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല, രാഷ്ട്രീയപരമായ എതിര്‍പ്പുകൊണ്ട് അദ്ദേഹത്തെ വേദനിപ്പിക്കുന്നത് ശരിയല്ല, ഷാജി കൈലാസ് പറയുന്നു

26.5 കോടിയാണ് കെജിഎഫിന്റെ വീക്കെന്‍ഡ് ഗ്രോസ് കളക്ഷന്‍. രജനികാന്ത് ചിത്രം ജയിലറാണ് 23.65കളക്ഷനുമായി മൂന്നാംസ്ഥാനത്തുള്ളത്. ലിസ്റ്റില്‍ നാലാംസ്ഥാനത്തുള്ളത് ഒരു മലയാള സിനിമയാണ്. പൃഥ്വിരാജ് നായകനായി എത്തി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതമാണ് നാലാം സ്ഥാനത്തുള്ളത്. 23.91 കോടിയാണ് ഫസ്റ്റ് വീക്കെന്‍ഡ് കളക്ഷന്‍.

Advertisement