ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കേരള സ്‌റ്റോറി എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. വളരെ പ്രതീക്ഷയിലായിരുന്നു റിലീസ് ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
എന്നാല്‍ ബോക്‌സ് ഓഫീസില്‍ മികച്ച തുടക്കം കുറിക്കാന്‍ കേരള സ്റ്റോറിക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. റിലീസ് ദിവസമായ വെള്ളിയാഴ്ച 7.5 കോടി രൂപ കളക്ഷനാണ് ചിത്രം നേടിയത്.
4 കോടി രൂപ പിവിആര്‍, ഇനോക്‌സ്, സിനിപോളിസ് തുടങ്ങിയ മള്‍ട്ടിപ്ലക്‌സ്‌ചെയിനുകളില്‍ നിന്നായി ലഭിച്ചുവെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോക്‌സ് ഓഫീസ് പാന്‍ ഇന്ത്യ സൈറ്റിന്റെ കണക്കുകള്‍ പ്രകാരം കലക്ഷന്റെ കാര്യത്തില്‍ കേരളം ആദ്യ പത്തില്‍ പോലും ഇടംനേടിയിട്ടില്ല.
മഹാരാഷ്ട്ര 2.8കോടി, ഉത്തര്‍പ്രദേശ് 1.17 കോടി, കര്‍ണാടക 0.5 കോടി, ഗുജറാത്ത് 0.8കോടി, ഹരിയാന 0.55കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ കലക്ഷനെന്ന് വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏകദേശം 20 തിയ്യറ്റുകളിലാണ് കേരളത്തില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ പല തിയ്യറ്ററുകളിലും ആളില്ലാത്തതോടെ ചിത്രത്തിന്റെ പ്രദശനം നിര്‍ത്തേണ്ടി വന്നു. സുദീപ്‌തോ സെന്നാണ് ചിത്രം സംവിധാനം ചെയ്തത്.