അടുത്തിടെ തിയ്യറ്ററുകളിലെത്തിയ ചിത്രമാണ് ലിയോ. എത്രയൊക്കെ തഴയപ്പെട്ടാലും മിന്നിത്തിളങ്ങാന്‍ ഉള്ളത് മിന്നിത്തിളങ്ങിക്കൊണ്ടിരിക്കും എന്നു പറയുന്നത് പോലെയാണ് വിജയ് നായകനായി എത്തിയ ലിയോ സിനിമ. ഒരു സിനിമയെ തകര്‍ക്കാന്‍ ചിലര്‍ കച്ചക്കെട്ടി ഇറങ്ങിയെങ്കിലും എതിരാളികളെ നിഷ്പ്രഭമാക്കാന്‍ ഒരു താരത്തിന് സാധിച്ചെങ്കില്‍ അത് സാക്ഷാല്‍ ഇളയ ദളപതിക്ക് മാത്രമേ സാധിക്കു.
ശത്രുക്കളുടെ കുപ്രചാരണങ്ങള്‍ക്ക് മറുപടി നല്കിക്കൊണ്ട് ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ് ലിയോ ഇപ്പോള്‍ കുതിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കില്‍, കൂടുതല്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ ലിയോക്ക് സാധിക്കുമായിരുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാന്‍ വേള്‍ഡ് കുതിപ്പാണ് ലിയോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റും കഴിഞ്ഞ് മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം. ഇതിനോടകം 461കോടിയോളം ചിത്രം നേടിക്കഴിഞ്ഞു. വെറും ഒരാഴ്ച കൊണ്ടാണ് ലിയോ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ മുന്നിലുള്ള തമിഴ് ചിത്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കേരള ബോക്‌സ് ഓഫീസ്.
കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം ആണ് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മൂന്നാംസ്ഥാനത്തുള്ളത്. 40. 20കോടിയാണ് ഈ ലോകേഷ് കനകരാജ് ചിത്രം കേരളത്തില്‍ നിന്നും നേടിയത്. 47.20 കോടി നേടി ലിയോയാണ് രണ്ടാം സ്ഥാനത്തുള്ളത്.
Also Read: ഇക്കാര്യത്തിൽ തൃഷയെ പിന്നിലാക്കി നയൻതാര; ഇനി കാണുക ഇന്ത്യൻ സിനിമയിലെ രണ്ട് വിസ്മയങ്ങൾക്കൊപ്പം
നിലവില്‍ ഒന്നാംസ്ഥാനത്തുള്ളത് രജനികാന്ത് നായകനായി എത്തിയ നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രം ജയിലറാണ്. 57.70 കോടിയാണ് ജയിലര്‍ കേരളത്തില്‍ നിന്നും നേടിയത്. എന്നാല്‍ ഒരാഴ്ചകൊണ്ട് ലിയോ 47കോടി സ്വന്തമാക്കിയെങ്കില്‍ ഈ മാസം കഴിയുമ്പോഴേക്കും ലിയോ ജയിലറിനെ മറികടക്കുമെന്നാണ് വിലയിരുത്തലുകള്‍