ബാലതാരമായി മലയാളത്തിലെത്തി സൂപ്പർ നായികയായി വളർന്ന നടിയാണ് കീർത്തി സുരേഷ്. ഇതിനോടകം നിരവധി ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളുടെ ഭാഗമാകാൻ കീർത്തിയ്ക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ കീർത്തി തൻറെ കുടുംബ വിശേഷം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ , ഒടുവിൽ ഇൻസ്റ്റാഗ്രാമിൽ താരം പങ്കിട്ട ഫോട്ടോസ് ആണ് വൈറൽ ആവുന്നത്. ദീപാവലി ആഘോഷത്തിനിടെ എടുത്ത ഫോട്ടോസ് ആണ് നടി പോസ്റ്റ് ചെയ്തത്. ഒപ്പം തന്റെ അച്ഛന്റെയും അമ്മയുടെ ജന്മദിനം ഒരേ ദിവസമാണ് വരുന്നത്, ഈ ആഘോഷത്തിന്റെ, പിന്നെ കീർത്തി സിനിമയിൽ എത്തിയതിന്റെ ഒരു ദശകം കേക്ക് മുറിച്ചും ആഘോഷിച്ചു.
കുടുംബക്കാരും സുഹൃത്തുക്കളുമാണ് ആഘോഷത്തിൽ പങ്കുചേർന്നത്. ഈ നവംബർ മാസം ഓർമ്മിക്കാൻ മാത്രമുള്ള നല്ല അനുഭവങ്ങളാണ് ഉണ്ടായതെന്നും നടി പറയുന്നു. പതിവ് പോലെ താരത്തിന്റെ ഈ ഫോട്ടോയും ആരാധകർ ഏറ്റെടുത്തു.
അതേസമയം ഇതിൽ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം നല്ല വെൽ ഡ്രസ്സ്ഡ് ആയി, ഒരു പാർട്ടി മൂഡിൽ നിൽക്കുമ്പോൾ അമ്മയുടെ കാലിൽ ചെരിപ്പിട്ടുകൊടുക്കുന്ന കീർത്തിയുടെ ചിത്രം ആണ്. ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്.
https://youtu.be/xEwO00iXpUE