മലയാളത്തിലെ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യന്‍ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി എത്തിയ കീര്‍ത്തി പിന്നീട് മറ്റു ഭാഷാ ചിത്രങ്ങളിലാണ് തിളങ്ങിയത്.
ഇപ്പോള്‍ താരത്തിന്റെ പുറത്തുവന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കൂളിങ് ഗ്ലാസ് വെച്ച് കിടിലന്‍ ലുക്കിലാണ് താരം എത്തിയത്. സിംമ്പിള്‍ ലുക്കില്‍ എത്തിയ താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു.
അതേസമയം 2002ല്‍ പുറത്തെത്തിയ കുബേരന്‍ എന്ന സിനിമ ആയിരുന്നു ബാലതാരമായി കീര്‍ത്തിയുടെ ആദ്യ ചിത്രം. ദിലീപിന്റെ വളര്‍ത്തുമക്കളില്‍ ഒരാളായി എത്തിയത് കീര്‍ത്തിയായിരുന്നു.
പിന്നാലെ പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ല്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീര്‍ത്തി അരങ്ങേറ്റം കുറിച്ചു.
also read
മദ്യപാനവും മത്സ്യ മാംസങ്ങളും ഉപേക്ഷിച്ച് നല്ല കുട്ടിയായി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍
തുടര്‍ന്ന് 2014ല്‍ റിങ് മാസ്റ്ററില്‍ ദിലീപിന്റെ നായികയായി. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളില്‍ കീര്‍ത്തി തിളങ്ങി. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ചു. പിന്നീട് തെലുങ്കിലുമെത്തി. തമിഴിലെയും തെലുങ്കിലെയും മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ് നടിയിപ്പോള്‍.
രഘു താത്ത എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സിരന്‍, റിവോള്‍വര്‍ രിത, കണ്ണിവെടി എന്നിവയാണ് മറ്റ് സിനിമകള്‍.