ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യല്‍ സിനിമയിലെ സുപ്പര്‍ നായികയായി ദേശീയ പുരസ്‌കാരം വരെ നേടി തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളികളുടെ പ്രയപ്പെട്ടി മുന്‍ നായികാനടി മേനകയുടെ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് തെന്നിന്ത്യന്‍ യുവ നടി കീര്‍ത്തി സുരേഷ്.
കണ്ണടച്ച് തുറക്കുമ്പോഴേക്കും തന്റെ കരിയറില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കീര്‍ത്തി സുരേഷിന് സാധിച്ചു. ബുദ്ധിപൂര്‍വ്വമുള്ള കീര്‍ത്തിയുടെ നീക്കം തന്നെയാണ് ഇതിന്റെ കാരണം. പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ കഥാപാത്രം പോലും വേണ്ടെന്നു വെയ്ക്കുകയായിരുന്നു കീര്‍ത്തി. ചിത്രം ഇറങ്ങിയപ്പോള്‍ നടിയെടുത്ത തീരുമാനം നല്ലതാണെന്ന് ആരാധകര്‍ തന്നെ പറഞ്ഞു.
ഇതില്‍ പൂങ്കുയില്‍ എന്ന കഥാപാത്രത്തിലായിരുന്നു കീര്‍ത്തി എത്തേണ്ടിയിരുന്നത് , എന്നാല്‍ ആ റോളില്‍ നിന്ന് താരം തന്നെ പിന്മാറി. മാര്‍ക്കറ്റ് മൂല്യം നോക്കി കൃത്യമായാണ് കീര്‍ത്തി സിനിമകള്‍ തിരഞ്ഞെടുക്കുന്നത് എന്നാണ് പൊതുവേ ഉള്ള അഭിപ്രായം. റിലീസ് ചെയ്യാനിരിക്കുന്ന ഭോലാ ശങ്കര്‍ എന്ന സിനിമയില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷമാണ് കീര്‍ത്തി ചെയ്യുന്നത്.
കീര്‍ത്തിയെടുത്ത ഈ തീരുമാനം പലര്‍ക്കും തെറ്റായി തോന്നിയേക്കാം. എന്നാല്‍ ടോളിവുഡിലെ സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയാണ് കീര്‍ത്തി സുരേഷ് സിനിമയില്‍ ഒപ്പുവച്ചത് എന്ന സൂചനയുണ്ട്. 67 കാരനായ ചിരഞ്ജീവിയുടെ നായികയായി വരുമ്പോള്‍ അത് കീര്‍ത്തിയുടെ മുന്നോട്ട് ഉള്ള കരിയറിനെ ബാധിക്കും. അതുകൊണ്ട് സഹോദരി വേഷം തിരഞ്ഞെടുത്തു എന്നാണ് അഭിപ്രായം. എന്നാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെയാണ് നടി തന്റെ ഗെയിം പ്ലാന്‍ നടപ്പിലാക്കുന്നത് . 2.25 കോടിയാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി കീര്‍ത്തി കൈപ്പറ്റിയത്. തന്റെ ഇമേജിനെ ബാധിക്കാതെയാണ് താരം സിനിമ തിരഞ്ഞെടുക്കുന്നത്.
2000 ല്‍ ബാലതാരമായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ച കീര്‍ത്തി, പഠനവും ഫാഷന്‍ ഡിസൈനില്‍ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീര്‍ത്തിയുടെ ആദ്യ ചലച്ചിത്രം.