തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീർത്തി സുരേഷ്. മുൻ കാല തെന്നിന്ത്യൻ നായിക മേനകയുടേയും നിർമ്മാതാവ് സുരേഷ്‌കുമാറിന്റെയും മകൾ കൂടിയായ കീർത്തി സുരേഷ് തെന്നിന്ത്യൻ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്
ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറുകയായിരുന്നു. മലയാളത്തിൽ കൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും കീർത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങൾ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്.
ദസറയും മാമന്നനുമാണ് കീർത്തി നായികയായി എത്തിയ ഒടുവിലത്തെ ചിത്രങ്ങൾ, പിന്നാലെ തെലുങ്കിൽ തന്നെ താരത്തിന്റെ അടുത്ത ചിത്രവും എത്തിയിരിക്കുകയാണ്.
‘ഭോല ശങ്കർ’ ചിത്രമാണ് ുകീർത്തി അഭിനയിച്ച് ഒടുവിൽ തിയേറ്ററിലെത്തിയിരിക്കുന്നത്. ഈ ചിത്രത്തിൽ നായികാ വേഷമല്ല, സഹോദരി വേഷമാണ് താരം കൈകാര്യം ചെയ്തത്. അതേസമയം, ‘തങ്കച്ചി’ വേഷങ്ങൾ കീർത്തിക്ക് രാശിയില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് എന്നാണ് ആരാധകർ സോഷ്യൽമീഡിയയിലൂടെ പ്രതികരിക്കുന്നത്.
കാരണം തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി നായകനായ ഈ ചിത്രവും വലിയ ഫ്‌ളോപിലേക്ക് നീങ്ങിയിരിക്കുകയാണ.് തിയേറ്റർ വെർഡിക്ട് നെഗറ്റീവായതോടെ ചിത്രത്തിന്റെ ഭാഗമായ കീർത്തിക്കും ട്രോളുകൾ കേൾക്കേണ്ടി വന്നിരിക്കുകയാണ്.
‘ആചാര്യ’, ‘ഗോഡ്ഫാദർ’ എന്നീ ചിത്രങ്ങൾക്ക് ശേഷമെത്തിയ ഈ ചിരഞ്ജീവി ചിത്രം കൂടി ബോക്സോഫീസിൽ ദു ര ന്തമായതോടെ ആരാധകരും നിരാശയിലാണ്. റിലീസായി ആദ്യ ദിനം തന്നെ നെഗറ്റീവ് പ്രതികരണങ്ങൾ കേട്ട ചിത്രം ഇതുവരെ 33 കോടി തിയേറ്ററിൽ നിന്നും നേടിയെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ റിലീസായ ആദ്യ വാരാ
ന്ത്യത്തിൽ ചിത്രത്തിന് പ്രതീക്ഷിച്ചത്ര കളക്ഷൻ കിട്ടിയിട്ടില്ല. ഇതിനിടെയാണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരിയായി എത്തിയ കീർത്തി സുരേഷ് ആണ് സിനിമ ഫ്ളോപ്പ് ആകാൻ കാരണമെന്ന തരത്തിൽ പ്രചാരണം ശക്തമായിരിക്കുന്നത്.
അത് ചിത്രമായാലും കീർത്തി സുരേഷ് അനിയത്തി വേഷത്തിൽ എത്തിയാൽ ആ ചിത്രങ്ങൾ നന്നായി ഓടില്ല എന്നാണ് ചിലർ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്. നേരത്തെ രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യിലും കീർത്തി സൂപ്പർസ്റ്റാറിന്റെ അനിയത്തിയായി എത്തിയിരുന്നു. എന്നാൽ ഈ ചിത്രം വൻപരാജയമായി. ശിവയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
അതേസമയം, കീർത്തി സുരേഷ് നായികയായി ദേശീയ അവാർഡ് നേടിയ ‘മഹാനടി’ സിനിമയ്ക്ക് ശേഷം കീർത്തിയുടെ മറ്റ് സിനിമകൾ ഒന്നും ഹിറ്റുകൾ ആയിട്ടില്ല. 2018ൽ ആണ് മഹാനടി റിലീസ് ആയത്. പിന്നീട് ഈ വർഷം പുറത്തിറങ്ങിയ ‘ദസറ’, ‘മാമന്നൻ’ എന്നീ രണ്ട് ചിത്രങ്ങളാണ് കീർത്തിയുടെ കരിയറിലെ വിജയ സിനിമകളായത്.
സംവിധായകൻ ശിവയുടെ സംവിധാനത്തിൽ 2015ൽ പുറത്തെത്തിയ, അജിത്ത് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ഭോല ശങ്കർ. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തിയത്. മെഹർ രമേശ് സംവിധാനം ചെയ്ത ചിത്രത്തിൽ സുഷാന്ത്, തരുൺ അറോറ, മുരളി ശർമ്മ എന്നിവരും പ്രധാനവേഷത്തിലെത്തി.
ചരിത്രം തിരുത്തിക്കുറിച്ച് ദുൽഖറിന്റെ കിങ് ഓഫ് കൊത്ത നേടുന്നത് കിടിലൻ റെക്കോർഡുകൾ