സതീഷുമായി രഹസ്യവിവാഹം ചെയ്ത് കീര്‍ത്തി സുരേഷ്, മാപ്പിളയ്ക്ക് ആശംസകളുമായി മേനക, വാര്‍ത്തകളിലെ സത്യാവസ്ഥയറിഞ്ഞ് ഞെട്ടി ആരാധകര്‍

234

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലെ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യന്‍ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്.

Advertisements

2002ല്‍ പുറത്തെത്തിയ കുബേരന്‍ എന്ന സിനിമ ആയിരുന്നു ബാലതാരമായി കീര്‍ത്തിയുടെ ആദ്യ ചിത്രം. ദിലീപിന്റെ വളര്‍ത്തുമക്കളില്‍ ഒരാളായി എത്തിയത് കീര്‍ത്തിയായിരുന്നു. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ല്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീര്‍ത്തി അരങ്ങേറ്റം കുറിച്ചു.

Also Read:ഇത്തവണത്തെ ഫോട്ടോഷൂട്ടിന് ഒരു പ്രത്യേകതയുണ്ട്, വൈറലായി ഭാവനയുടെ പുത്തന്‍ ചിത്രങ്ങള്‍

തുടര്‍ന്ന് 2014ല്‍ റിങ് മാസ്റ്ററില്‍ ദിലീപിന്റെ നായികയായി. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളില്‍ കീര്‍ത്തി തിളങ്ങി. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ചു. പിന്നീട് തെലുങ്കിലുമെത്തി. തമിഴിലെയും തെലുങ്കിലെയും മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ് നടിയിപ്പോള്‍.

നിരന്തരം താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്.കീര്‍ത്തിയും സതീഷും രഹസ്യവിവാഹം ചെയ്തുവെന്ന കിംവദന്തികള്‍ പരന്നപ്പോള്‍ മേനക മാപ്പിളക്ക് ആശംസകള്‍ അറിയിച്ചുവെന്നും സതീഷ് ഒരു സിനിമാപ്രൊമോഷനിടെ പറഞ്ഞിരുന്നു.

Also Read:നിങ്ങള്‍ ഈ കോണകപ്പുറത്തു നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീലെ; രതീഷ് കുമാറിനെതിരെ സൂര്യയും നാദിറയും

എന്തിനാണ് പുള്ളിക്കാരി തന്നോട് ആശംസകള്‍ പറയുന്നതെന്ന് ആദ്യം മനസ്സിലായില്ല. പിന്നീട് തന്നെയും കീര്‍ത്തിയെയും കുറിച്ച് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് മേനക പറഞ്ഞതെന്നും രസകരമായിട്ടായിരുന്നു അവര്‍ ആശംസകള്‍ നേര്‍ന്നതെന്നും സതീഷ് പറയുന്നു.

Advertisement