അമ്മ മരിച്ചു, പിന്നാലെ അച്ഛന്‍ ഉപേക്ഷിച്ചു, ആരോരുമില്ലാതെ കടവരാന്തയില്‍ അന്തിയുറക്കം, ഒടുവില്‍ സൂര്യക്ക് തുണയായി ഗണേഷ് കുമാറും ഭാര്യയും, ഒരുക്കിയത് തലചായ്ക്കാനൊരു വീട്

452

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് കെബി ഗണേഷ് കുമാര്‍. മലയാള സിനിമാരംഗത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും തിളങ്ങി നില്‍ക്കുന്ന ഗണേഷ് കുമാര്‍ മിക്കപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.

Advertisements

പത്തനാപുരത്തെ എംഎല്‍എ ആണ് ഗണേഷ് കുമാര്‍. ഇക്കാലത്തെ ജനപ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗണേഷ് കുമാറിന് തന്റെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണപിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്.

Also Read:എല്ലാറ്റിനും എനിക്ക് കൂട്ടുണ്ടാവണം, ഹണിമൂണ്‍ കഴിയും വരെയെങ്കിലും, ഭാവിവരനെ കുറിച്ച് മനസ്സുതുറന്ന് ലക്ഷ്മി കീര്‍ത്തന

സാധാരണക്കാരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കിയത്. ഇപ്പോഴിതാ വിദ്യാര്‍ത്ഥിനിയായ സൂര്യയ്ക്ക് തലചായ്ക്കാന്‍ അടച്ചുറപ്പുള്ള വീട് വെച്ച് നല്‍കിയിരിക്കുകയാണ് ഗണേഷ് കുമാറും ഭാര്യയും.

ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. നാലാം വയസ്സില്‍ അമ്മ മരിച്ചതോടെ വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു സൂര്യയുടെ ജീവിതം. പിന്നാലെ അച്ഛനും ഉപേക്ഷിച്ച് പോയി. ഇതിന് പിന്നാലെ തലചായ്ക്കാന്‍ പോലും വീടില്ലാതെ 20 വര്‍ഷ്‌ത്തോളം കടകളുടെ വരാന്തകളിലായിരുന്നു സൂര്യ ഉറങ്ങിയിരുന്നത്.

Also Read:ഭക്ഷണവും വെള്ളവും നല്‍കാതെ അനിയത്തിയുടെയും ഭര്‍ത്താവിന്റെയും ക്രൂരപീഡനം, ഒടുവില്‍ വീടുവിട്ടിറങ്ങി ബീന, നടിയുടെ ദുരിതജീവിതത്തില്‍ തുണയായി സീമ ജി നായര്‍

വാടക വീട് പോലും ലഭിച്ചിരുന്നില്ല. ഒടുവില്‍ തന്റെ അവസ്ഥ സൂര്യ ഗണേഷ് കുമാറിന്റെ വീട്ടിലെത്തി പറയുകയായിരുന്നു. പ്രവാസിയായ ജോസ് എന്ന വ്യക്തിയും ഭാര്യയുമാണ് സൂര്യയ്ക്ക് തണലൊരുക്കിയത്. സൂര്യയുടെ പ്രശ്‌നങ്ങള്‍ ഗണേഷ് കുമാര്‍ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.

അങ്ങനെ അദ്ദേഹവും ഭാര്യയും ഒന്നരയേക്കര്‍ സ്ഥലം വാങ്ങി അവിടെ പാവപ്പെട്ടവര്‍ക്ക് വേണ്ടി വീടുകള്‍ പണിതു,. അതില്‍ ഒരെണ്ണമാണ് സൂര്യക്ക് ലഭിച്ചത്. വീടിന്റെ താക്കോലും രേഖകളും ഗണേഷ് കുമാര്‍ സൂര്യക്ക് കൈമാറി.

Advertisement